
തിരുവനന്തപുരം : നാവായിക്കുളത്ത് ഭാര്യയോട് ഭർത്താവിന്റെ ക്രൂരത, കാലുകൾ തല്ലിയൊടിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി.
നാവായികുളം സ്വദേശിയായ മുനീശ്വരിയെയാണ് ഭർത്താവ് ബിനു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇരുവരും തമ്മില്‍ കുടുംബപ്രശ്നങ്ങളെ തുടർന്ന് വഴക്ക് പതിവാണന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ഇരുവരും തമ്മില്‍ വാക്കുതർക്കം ഉണ്ടാകുകയും ഇത് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിനു മുനീശ്വരിയുടെ രണ്ട് കാലും കാറ്റാടിക്കഴ ഉപയോഗിച്ച് അടിച്ച് ഒടിച്ചു. പിന്നാലെ നിലത്ത് വീണ മുനീശ്വരിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. മുനീശ്വരിയുടെ കരച്ചില്‍ കേട്ട് നാട്ടുകാർ ഓടികൂടിയതോടെ ബിനു സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ഇയാള്‍ക്കായി കല്ലമ്ബലം പൊലീസ് അന്വേഷണം ഊർജിതമാക്കി.
യുവതിയുടെ തലയ്ക്കും കൈയിലും മുറിവേറ്റിട്ടുണ്ട്. വിദഗ്ദ ചികിത്സയ്ക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹോംനേഴ്സാണ് മുനീശ്വരി.




