കണ്ണൂര്‍: ഗര്‍ഭിണിയായ ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് ഭര്‍ത്താവ് കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു. കണ്ണൂര്‍ തായത്തെരുവിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സിയാദാണ് (30) മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സ്റ്റൂളില്‍ കയറിനിന്ന് കഴുത്തില്‍ കയര്‍ കുരുക്കി ആത്മഹത്യാ ഭീഷണി മുഴക്കിയ സിയാദ് തെന്നിവീഴുകയായിരുന്നു. തെന്നിവീണപ്പോള്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് സിയാദ് മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഗര്‍ഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്.
മൃതദേഹം ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വൈകിട്ടോടെ സംസ്‌കരിച്ചു. സംഭവത്തില്‍ ചിറക്കല്‍ പൊലീസ് കേസെടുത്തു. സിയാദിന്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സിയാദിന്റെ അമ്മയുടെ സഹോദരിയുടെ മകന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കള്‍: ആസിയ, സിയ. സംസ്‌കാരം സിറ്റി ജുമാ അത്ത് പള്ളിയില്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group