play-sharp-fill
കൂലിപ്പണിയെടുത്ത് ഭാര്യയെ പഠിപ്പിച്ചു;  പോലീസില്‍ ജോലി ലഭിച്ചയുടൻ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി ഭാര്യ; ഒടുവിൽ സംഭവിച്ചത്….!

കൂലിപ്പണിയെടുത്ത് ഭാര്യയെ പഠിപ്പിച്ചു; പോലീസില്‍ ജോലി ലഭിച്ചയുടൻ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി ഭാര്യ; ഒടുവിൽ സംഭവിച്ചത്….!

ബഗുസാരായി: ജീവിതത്തില്‍ ഏറ്റവും വിഷമം നല്‍കുന്നത് വിശ്വാസവഞ്ചനയാണ്. അതും സ്വന്തം ജീവിതപങ്കാളിയില്‍ നിന്ന് തന്നെയായാല്‍ ആർക്കും താങ്ങാനുമാകില്ല.

ബീഹാറിലെ ബെഗുസരായിയിലാണ് ഇത്തരമൊരു സംഭവം നടന്നത്. കൂലിപ്പണിയെടുത്ത് തന്നെ പഠിപ്പിച്ച ഭർത്താവിനെയാണ് ജോലി കിട്ടി അല്പനാളുകള്‍ക്കുള്ളില്‍ ഭാര്യ ഉപേക്ഷിച്ചത്.

2013 ജൂണ്‍ 15 നാണ് ദർഹ ഗ്രാമവാസിയായ വിജയ് കുമാറും സാഹേബ്പൂർ സൻഹ ഗ്രാമത്തില്‍ താമസിക്കുന്ന റോഷ്‌നി കുമാരിയും വിവാഹിതരായത്. വിവാഹശേഷം പഠിക്കാനുള്ള ആഗ്രഹം റോഷ്‌നി പ്രകടിപ്പിച്ചു. എതിർപ്പുകളൊന്നും പറഞ്ഞില്ലെന്ന് മാത്രമല്ല റോഷ്നിയെ പഠിപ്പിക്കാനായി കൂലിപ്പണി ചെയ്യാനും വിജയകുമാർ തയ്യാറായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയുടെ പഠനത്തിനും വീട്ടുചെലവുകള്‍ക്കുമായി വിജയകുമാർ ധർമകാന്തയില്‍ ജോലി ചെയ്യാൻ തുടങ്ങി. പഠനകാലം കഴിഞ്ഞു, റോഷ്നിക്ക് 2022 ഒക്ടോബറില്‍ ബീഹാർ പൊലീസില്‍ കോണ്‍സ്റ്റബിളായി ജോലി കിട്ടി.

പരിശീലനത്തിനായി പോയ റോഷ്‌നി കുറച്ച്‌ ദിവസം ചെല്ലുന്തോറും ഭർത്താവില്‍ നിന്ന് അകലാൻ തുടങ്ങി. പിന്നാലെ റോഷ്‌നി വിവാഹബന്ധം വേർപ്പെടുത്താനും ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യയെ ആശ്വസിപ്പിക്കാൻ വിജയകുമാർ ശ്രമിച്ചെങ്കിലും രമ്യതയില്‍ പോകാൻ റോഷ്നി തയ്യാറായില്ല .

മാത്രമല്ല റോഷ്നിയുടെ വീട്ടുകാരും ഇതിനായി വിജയകുമാറിനെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇരു വീട്ടുകാരും തമ്മിലുള്ള സംസാരം ഒടുവില്‍ കൈയ്യാങ്കളിയില്‍ കലാശിച്ചതോടെ പൊലീസ് എത്തുകയും ഇരു കൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.