
ആലുവ: മെട്രോ സ്റ്റേഷനില്‍ വച്ച് ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു.
കൊച്ചി മെട്രോയുടെ ആലുവ മുട്ടം മെട്രോ സ്റ്റേഷനില്‍ ഇന്ന് രാത്രിയാണ് സംഭവം നടന്നത്. ചങ്ങമ്പുഴ നഗർ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു അതിക്രമം. നീതുവിനെ ഉടൻ തന്നെ കളമശേരി ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. യുവതി ഇവിടെ ചികിത്സയില്‍ കഴിയുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കേസിലെ പ്രതി മഹേഷിനെ മെട്രോ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. വാക്കുതർക്കത്തിലേക്ക് നയിച്ച കാരണം എന്തെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.




