ഭര്‍ത്താവ് ഭാര്യയെ വെട്ടിയപ്പോൾ തടയാൻ ശ്രമിച്ച തൊഴിലുടമയ്ക്ക് പരിക്കേറ്റു; ഭാര്യയും തൊഴിലുടമയും ചേര്‍ന്ന് ഭർത്താവിനെ തിരിച്ച് വെട്ടി; പിന്നീട് സംഭവിച്ചത്…

Spread the love

സ്വന്തം ലേഖിക

പാലക്കാട്: പാലക്കാട് മുതലമടയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചതിനെ തുടർന്ന് ഭാര്യയും തൊഴിലുടമയും ചേര്‍ന്ന് ഭർത്താവിനെ തിരിച്ച് വെട്ടി.

ആയുര്‍വേദ മരുന്ന് നിര്‍മ്മാണ കമ്പനി ഉടമയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ആറുമുഖന്‍ പത്തിചിറ, ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ സുധ, സുധയുടെ ഭര്‍ത്താവ് രാമന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെട്ടേറ്റ മൂന്ന് പേരും ചികിത്സയിലാണ്.
ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ നെണ്ടന്‍ കിഴായയിലാണ് സംഭവം.

നേരില്‍ കണ്ട ദൃക്സാക്ഷികള്‍ പറയുന്നത് ഇങ്ങനെ – രാമന്‍ ഭാര്യയെ വെട്ടിയപ്പോള്‍ അറുമുഖന്‍ തടഞ്ഞു. ഈ സമയത്താണ് അറുമുഖന് പരിക്കേറ്റത്. രാമന്റെ ആക്രമണത്തില്‍ സുധയ്ക്കും വെട്ടേറ്റു.

സുധയും ആറുമുഖനും ചേര്‍ന്ന് രാമനെ തിരിച്ചുവെട്ടി. ഈ ആക്രമണത്തില്‍ രാമനും പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.