video
play-sharp-fill

ഭാര്യയുമായി വാക്കുതർക്കം; ജോലി സ്ഥലത്തെത്തി  ഭര്‍ത്താവ് യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച്‌ തീകൊളുത്തി

ഭാര്യയുമായി വാക്കുതർക്കം; ജോലി സ്ഥലത്തെത്തി ഭര്‍ത്താവ് യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച്‌ തീകൊളുത്തി

Spread the love

സ്വന്തം ലേഖിക

കാസര്‍കോട്: യുവതിയെ ഭര്‍ത്താവ് തീകൊളുത്തി.

യുവതി ജോലി ചെയ്യുന്ന ചെറുവത്തൂരിലെ മെഡിക്കല്‍ ഷോപ്പിലെത്തിയാണ് ഭര്‍ത്താവ് പ്രദീപന്‍ തീകൊളുത്തിയത്.
കൈയിലും മുഖത്തും സാരമായി പൊള്ളലേറ്റ ബിനിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദീപനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ദാസത്യപ്രശ്‌നങ്ങള്‍ കാരണം ഇരുവരും ഏതാനും നാളുകളായി അകന്നുതാമസിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് പ്രദീപന്‍ ഭാര്യയെ ആക്രമിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ചെറുവത്തൂരിലെ വി.ആര്‍. മെഡിക്കല്‍ ഷോപ്പിലാണ് ബിനിഷ ജോലിചെയ്യുന്നത്. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ മെഡിക്കല്‍ ഷോപ്പിലെത്തിയ പ്രദീപന്‍ ഭാര്യയുമായി വാക്കുതര്‍ക്കമായി. പിന്നാലെ കൈയിലുണ്ടായിരുന്ന പെട്രോള്‍ ഭാര്യയുടെ ദേഹത്ത് ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു.

സംഭവസമയം ബിനിഷ മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. കടയിലെ ഏതാനും മരുന്നുകളും ഫര്‍ണിച്ചറുകളും കത്തിനശിച്ചിട്ടുണ്ട്.