
മദ്യപിച്ചെത്തി ഭാര്യയുമായി വാക്കുത്തർക്കം; കോട്ടയം ഏറ്റുമാനൂരിൽ ഭാര്യയെ ഭര്‍ത്താവ് കിണറ്റിൽ തള്ളിയിട്ടു; ഭാര്യക്ക് പിന്നാലെ ഭർത്താവും ചാടി; ഇരുവരെയും രക്ഷപ്പെടുത്തിയത് ഫയര്‍ഫോഴ്സെത്തി
കോട്ടയം: കോട്ടയത്ത് ഭാര്യയെ ഭര്‍ത്താവ് കിണറ്റിൽ തള്ളിയിട്ടു. കോട്ടയം ഏറ്റുമാനൂർ കണപ്പുരയിലാണ് സംഭവം. കണപ്പുര സ്വദേശിനി ബിനുവിനെയാണ് ഭർത്താവ് ശിവരാജ് ആക്രമിച്ചത്.
ശിവരാജ് ഭാര്യ ബിനുവിനെ വീടിന് സമീപത്തുള്ള കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ഭാര്യ കിണറ്റിൽ വീണത്തിന് പിന്നാലെ ഭർത്താവും കിണറ്റിലേക്ക് എടുത്തു ചാടി. ഇതോടെ രണ്ടുപേരും കിണറ്റിനുള്ളിൽ അകപ്പെട്ടു. കിണറ്റിൽ അധികം വെള്ളമില്ലാത്തതിനാലും ആഴമില്ലാത്തതിനാലുമാണ് ഇരുവരും രക്ഷപ്പെട്ടത്.
വീഴ്ചയിൽ ബിനുവിന്‍റെ കാലിന് പരിക്കേറ്റു. ഫയര്‍ഫോഴ്സെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. കാലിന് പരിക്കേറ്റ ബിനു ആശുപത്രിയിൽ ചികിത്സ തേടി. രണ്ടു പേരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് അതിക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിവരാജ് പതിവായി ബഹളമുണ്ടാക്കുന്നയാളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യപിച്ചെത്തിയശേഷം ഭര്‍ത്താവ് ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്. തുടര്‍ന്ന് മദ്യലഹരിയിൽ ഇയാള്‍ ഭാര്യയെ കിണറ്റിൽ തള്ളിയിടുകയായിരുന്നുവെന്നും വിവരമുണ്ട്.