ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ കാണാതായി; വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ കാണാതായി; വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖിക

കോഴിക്കോട്: ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ കാണാതായ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട് തിരുവമ്പിടി മരക്കാട്ടുപുറം സ്വദേശി വേലായുധനാണ് ജീവനൊടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തിന്റെ ഭാര്യ രമണി കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ട് വീടിന് പിറക് വശത്താണ് രമണിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇതിനു പിന്നാലെ വേലായുധനെ കാണാതാകുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവില്‍ സമീപത്തെ പറമ്പിലാണ് വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഭാര്യ മരിച്ചതിൻ്റെ മനോവിഷമം ആകാം ആത്മഹത്യക്ക് പിന്നില്ലെന്നാണ് നിഗമനം.
സംഭവത്തില്‍ തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.