അടിമാലിയിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

Spread the love

ഇടുക്കി : അടിമാലിയിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി.

video
play-sharp-fill

ചാറ്റുപാറ സ്വദേശി പത്രോസ്(72) ആണ് മരിച്ചത്. ഭാര്യ സാറാമ്മ(65) ഗുരുതര പരിക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ. ഇവരുടെ കഴുത്തിനും തലയ്ക്കുമാണ് വെട്ടേറ്റത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് ആക്രമണം ഉണ്ടായത്. സാറാമ്മയും പത്രോസും വഴക്കുണ്ടാക്കുന്നത് പതിവാണെന്നാണ് അയൽവാസികൾ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും ചാറ്റുപാറയിലെ ഒരു ഫാമിലെ ജോലിക്കാരാണ്, ഇന്ന് ജോലിക്ക് എത്താത്തതിനെ തുടർന്ന് ഫാം ഉടമ വീട്ടിലെത്തി നോക്കിയപ്പോഴാണ് സാറാമ്മയെ വെട്ടേറ്റ നിലയിലും പത്രോസിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്.

ഉടൻതന്നെ പോലീസിനെ വിവരം അറിയിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.