video
play-sharp-fill

അക്ഷയ സെന്ററില്‍ കയറി ഭാര്യയെ തീകൊളുത്തി കൊന്നു; പിന്നാലെ ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കി; സംശയ രോഗമാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന

അക്ഷയ സെന്ററില്‍ കയറി ഭാര്യയെ തീകൊളുത്തി കൊന്നു; പിന്നാലെ ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കി; സംശയ രോഗമാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന

Spread the love

സ്വന്തം ലേഖിക

കൊല്ലം: ഭാര്യയെ തീകൊളുത്തിക്കൊന്നശേഷം ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കി.

കൊല്ലം പാരിപ്പള്ളിയില്‍ അക്ഷയ സെന്ററില്‍ കയറിയാണ് ഭാര്യ നാദിറ(40)യെ ഭര്‍ത്താവ് റഹീം തീകൊളുത്തി കൊന്നത്. തുടര്‍ന്ന് റഹീം സ്വയം കഴുത്തറുത്ത് കിണറ്റില്‍ ചാടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഹീം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. കര്‍ണ്ണാടക കുടക് സ്വദേശിയാണ് നാദിറ. ഇവര്‍ നാവായിക്കുളത്താണ് താമസിക്കുന്നത്.

സംശയ രോഗമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് റഹീം നേരത്തെ ജയിലില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് റിമാൻഡില്‍ പുറത്തിറങ്ങി ഭാര്യയെ കൊലപ്പെടുത്തുകയിരുന്നു. വീട്ടില്‍ എന്നും അടിയും വഴക്കുമാണ്.

നാദിറ സ്വയം സഹിച്ചാണ് ജീവിക്കുന്നത്. ഇടയ്ക്ക് അവള്‍ നാട്ടില്‍ പോയി തിരിച്ചുവന്നതാണ്. എല്ലാ പൈസയും റഹീം ബലം പ്രയോഗിച്ച്‌ കൈക്കലാക്കുകയാണ് ചെയ്തിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.