ശരീരത്തിൽ 46 വെട്ട്., ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവിന് ജീപര്യന്തംവും,ഒരു ലക്ഷം രൂപ പിഴയും
കൊല്ലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തംവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.അഞ്ചൽ വിളക്കുപാറ ഇടക്കൊച്ചി സാം വിലാസത്തിൽ സാം കുമാറിനാണ് കോടതി ശിക്ഷ വിധിച്ചത്. ഭാര്യയുടെ പിതാവിന്റെ സഹോദരീ പുത്രൻ കൂടിയാണ് സാംകുമാർ.
2021 ഡിസംബർ 22ന് വൈകിട്ട് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. പതിവായി ഭാര്യയും മകളെയും പ്രതി ഉപദ്രവിക്കാറുണ്ട്. സഹിക്കെട്ടപ്പോൾ ഭാര്യ സുനിതയും, മക്കുളും
കുടുംബ വീട്ടിലേക്ക് താമസം മാറിയിരുന്നു. 2021 സെപ്തംബറിലാണ് പ്രതി വീട്ടിൽ എത്തി ഭാര്യയെയും ഇളയമകനെയും ഭാര്യയുടെ അമ്മയയെയും ക്രൂരമായി മർദ്ദിച്ചു. ഇതേ തുടർന്ന് ഏരൂർ പോലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. ഇതേ സംബദ്ധിച്ച് പ്രതി സുനിതയ്ക്കെതിരെവധഭീഷണി മുഴക്കിയിരുന്നു. ഇതിനാൽ സുനിത പുനലൂർ കോടതിയിൽ നിന്ന് പ്രത്യക സംരക്ഷണം വാങ്ങിയിരുന്നു. ഇതിനകം ആണ് കുമാർ സുനിതയെ വെട്ടി കൊലപ്പെടുത്തിയത്.
സുനിതയുടെ ശരീരത്തിൽ 46 വെട്ടേറ്റു. ഇരു കയ്യും മുറിഞ്ഞു തൂങ്ങി. മൂത്തമകനും അമ്മയും സമീപവാസികളും ഉൾപ്പെടെ 34 സാക്ഷികളും 31 രേഖകളും കോടതി തെളിവായി സ്വീകരിച്ചു. ഏരൂർ ഇൻന് പെക്ടർ കെ. എസ് അരുൺ കുമാറാണ് കേസിന് നേർത്വതം നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group