video
play-sharp-fill
മകളുടെ മുന്നിൽ വെച്ച് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; ഭാര്യാമാതാവിന് പിന്നാലെ ഭര്‍ത്താവിന്‍റെ വേട്ടേറ്റ ഭാര്യയും മരിച്ചു; അലി അക്ബറുടെ നില അതീവ ഗുരുതരം

മകളുടെ മുന്നിൽ വെച്ച് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; ഭാര്യാമാതാവിന് പിന്നാലെ ഭര്‍ത്താവിന്‍റെ വേട്ടേറ്റ ഭാര്യയും മരിച്ചു; അലി അക്ബറുടെ നില അതീവ ഗുരുതരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയില്‍ ഭര്‍ത്താവിന്‍റെ വേട്ടേറ്റ ഭാര്യയും മരിച്ചു.

ചികിത്സയിലായിരുന്ന മുംതാസാണ് മരിച്ചത്. ഭാര്യയെയും ഭാര്യാമാതാവിനെയും മകളുടെ മുന്നില്‍ വെച്ച്‌ വെട്ടി ആത്മഹത്യക്ക് ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെട്ടേറ്റ ഭാര്യമാതാവ് സഹീറ നേരത്തെ മരിച്ചിരുന്നു. നെടുമങ്ങാട് അഴീക്കോട് ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

തിരുവനന്തപുരം മെ‍ഡിക്കല്‍ കോളേജാശുപത്രിയിലെ സൂപ്രണ്ടായ അക്ബറാണ് ഭാര്യ മുംതാസിനെയും മുംതാസിൻ്റെ അമ്മ സഹീറയെയും വെട്ടിയത്. ദൃക്സാക്ഷിയായ മകളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കണ്ട കാഴ്ച അതിദാരുണമായിരുന്നു.

വെട്ടേറ്റ് കൊല്ലപ്പെട്ട് കിടക്കുന്ന 65 കാരിയായ സഹീറയും തൊട്ടപ്പുറത്ത് ദേഹമാസകലം തീപൊള്ളലേറ്റ് കിടക്കുന്ന മുംതാസ് അലി അക്ബറും. ഭാര്യ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷമാണ് അലി അക്ബര്‍ ഭാര്യ മുംതാസിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതും തീ കൊളുത്തിയതും.

നിലവിളിച്ച്‌ നിന്ന മകളോട് പുറത്തോട്ട് പോവാന്‍ പറഞ്ഞതിനുശേഷം അലി അക്ബറും സ്വയം തീകൊളുത്തുകയായിരുന്നു.

അലി അക്ബര്‍ പലരില്‍ നിന്നായി കടം വാങ്ങിയതുമൂലം കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.