
സ്വന്തം ലേഖിക
കോട്ടയം: ഭാര്യയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുറവിലങ്ങാട് തോട്ടുവാ ഭാഗത്ത് നടുവിലേക്കുറ്റ് വീട്ടിൽ ജോമോൻ (44), നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ ഇന്നലെ രാത്രി തന്റെ ഭാര്യയെ ചീത്ത വിളിക്കുകയും, വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ആയിരുന്നു.
പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ ശ്രീജിത്ത് റ്റി, എസ്.ഐ സന്തോഷ് കുമാർ,സി.പി.ഓ മാരായ ഷിജാസ് ഇബ്രാഹിം, ജോജി കെ വർഗീസ് എന്നിവര്‍ ചേര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.