ഭർത്താവിന്റെ ക്രൂരത സഹിക്കാതെ പരാതി നൽകാൻ പോയ ഭാര്യയെ എസ്പി ഓഫീസിനു മുന്നിലിട്ടു കുത്തിക്കൊലപ്പെടുത്തി; ഭർത്താവായ പോലീസുകാരൻ അറസ്റ്റിൽ, അറസ്റ്റ് രേഖപ്പെടുത്തിയത് ഭാരതീയ ന്യായ് സംഹിത പ്രകാരം

Spread the love

ഹാസൻ: ഭർത്താവിന്റെ ക്രൂരത സഹിക്കാൻ വയ്യാതെ പരാതി നൽകാൻ എത്തിയ ഭാര്യയെ എസ്പി ഓഫിസിനു മുന്നിലിട്ടു കുത്തിക്കൊലപ്പെടുത്തി.

video
play-sharp-fill

സംഭവത്തിൽ ഭര്‍ത്താവായ ഹെഡ് കോണ്‍സ്റ്റബിള്‍ ലോകനാഥിനെ അറസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ലോകനാഥിന്റെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമായ മമത(37)യാണ് കൊല്ലപ്പെട്ടത്.

ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ (എച്ച്‌ഐഎംഎസ്) പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

17 വര്‍ഷം മുമ്പാണ് ലോകനാഥും മമതയും വിവാഹിതരായത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് എസ്പിയോട് പരാതിപ്പെടാനാണ് യുവതി എത്തിയത്.

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പോലീസുകാരനെ പിടികൂടി. ഭാരതീയ ന്യായ് സംഹിത 103-ാം വകുപ്പു പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.