ഭര്‍ത്താവിനെ ഭര്‍തൃവീട്ടുകാര്‍ ഒളിപ്പിച്ചെന്ന് യുവതിയുടെ പരാതി; ഫേസ്‌ബുക്ക് വഴിയുള്ള പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം; സ്ത്രീധനത്തിൻ്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതായും യുവതി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം: ഭര്‍ത്താവിനെ ഭര്‍തൃ വീട്ടുകാര്‍ ഒളിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്.

വയനാട് വയനാടകണിയാമ്പറ്റ സ്വദേശിനി ഫസീലയാണ് പരാതിക്കാരി. കഴിഞ്ഞ ഏപ്രില്‍ ആറ് മുതലാണ് ഭര്‍ത്താവിനെ കാണാതായ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍തൃ വീട്ടുകാര്‍ സ്ത്രീധനത്തിൻ്റെ പേരില്‍ നിരന്തരം പീഡിപ്പിക്കുന്നതായും യുവതി പറഞ്ഞു.

2020സെപ്റ്റംബര്‍ 28നായിരുന്നു വിവാഹം. ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട് ഭര്‍ത്താവിൻ്റെ വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു തേഞ്ഞിപ്പലം കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത് ചെനക്കലുള്ള യുവാവുമായി വിവാഹം കഴിച്ചത്.

വിവാഹം കഴിഞ്ഞ് നാല് മാസം സ്വന്തം വീടായ വയനാട്ടിലായിരുന്നു ഭര്‍ത്താവുമൊത്ത് താമസം. പിന്നീട് ഭര്‍ത്താവിൻ്റെ വീട്ടിലേക്ക് വന്നതിന് ശേഷമാണ് പ്രശ്നങ്ങളുണ്ടായത്.

രണ്ട് മാസത്തിന് ശേഷം വടക വീട്ടിലേക്ക് താമസം മാറ്റി. ഇവിടെ നിന്നാണ് ഭര്‍ത്താവിനെ കാണാതായതെന്നും യുവതി പറഞ്ഞു.

ഭര്‍ത്താവിനൊപ്പം ഭര്‍ത്താവിൻ്റെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.

പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് നടപ്പാക്കുന്നില്ലെന്നും യുവതി ആരോപിച്ചു.