video
play-sharp-fill

സാമ്പത്തിക ബാധ്യതയെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയത് രണ്ടുമക്കളെയും മുറിയിലിട്ട് പൂട്ടിയ ശേഷം; കൊലപാതകം ഫോണിന്റെ ചാർജിംഗ് കേബിൾ കഴുത്തിൽ മുറുക്കി; കൊലയ്ക്ക് ശേഷം ജീവനൊടുക്കാൻ ശ്രം; തടി മുറിക്കുന്ന യന്ത്രം കൊണ്ട് കൈയിലെ ഞരമ്പ് മുറിച്ചു; വീട്ടിനുള്ളിൽ നിന്നും രണ്ട് കുറിപ്പുകൾ കണ്ടെത്തി; മക്കളെ സംരക്ഷിക്കണമെന്ന് സുഹൃത്തിന് സന്ദേശം

Spread the love

വയനാട്: സാമ്പത്തിക ബാധ്യതയെ തുടർന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്, രണ്ടുമക്കളെയും മുറിയിലിട്ട് പൂട്ടിയ ശേഷം. വയനാട് കേണിച്ചിറ സ്വദേശി ലിഷ (43) ആണ് കൊല്ലപ്പെട്ടത്. ഫോണിന്റെ ചാർജിംഗ് കേബിൾ കഴുത്തിൽ മുറുക്കിയാണ് ഇയാൾ കൊല നടത്തിയത്.

കൊലയ്ക്ക് ശേഷം ഇയാൾ കൈ ഞരമ്പ് മുറിച്ച് ജീവനൊക്കാൻ ശ്രമിച്ചുവെങ്കിലും, നടന്നില്ല. ജീവനൊടുക്കാനായി, മരത്തിൽ കുരുക്കിട്ട് കയറിയെങ്കിലും ഇയാൾ താഴേയ്ക്ക് വീഴുകയായിരുന്നു. തുടർന്ന് വിഷം കുടിക്കുകയും, യന്ത്രം കൊണ്ട് കൈയിലെ ഞരമ്പ് മുറിക്കുകയും ചെയ്തു‌. ഇതിനുശേഷം തടി മുറിക്കുന്ന യന്ത്രം കൊണ്ട് ഇയാൾ കൈ മുറിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ജിൻസൻ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജലവകുപ്പ് ജീവനക്കാരനായ ജിൻസൻ സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൊലപാതകം നടത്തിയത്. വീട്ടിനുള്ളിൽ നിന്നും രണ്ട് കുറിപ്പുകളും പൊലീസ് കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത വന്നതോടെയാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് കുറിപ്പിൽ പറയുന്നു. ലിഷയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കാനായിരുന്നു ജിൻസൻ്റെ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് കൈ ഞരമ്പ് മുറിച്ചത്. പൊലീസെത്തി ലിഷയുടെ മൃതദേഹം ഇൻക്വസ്‌റ്റ് നടപടികൾക്കായി മാറ്റി.

ലിഷയെ കൊലപ്പെടുത്തിയ ശേഷം താൻ മരിക്കുകയാണെന്നും മക്കളെ സംരക്ഷിക്കണമെന്നും പറഞ്ഞ് സുഹൃത്തിനു ജെൻസൻ ശബ്ദസന്ദേശമയച്ചിരുന്നു. കടബാധ്യതയെ പറ്റി സന്ദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്.