play-sharp-fill
ആലപ്പുഴയില്‍ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

ആലപ്പുഴയില്‍ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

സ്വന്തം ലേഖകൻ

ആലപ്പുഴ: ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍. ഭാര്യ ജയശ്രീയെ വെട്ടിയ ശേഷം ചെങ്ങന്നൂര്‍ മുളക്കുഴ കിഴക്കേപറമ്പില്‍ ശ്രീജിത്തിനെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്രീജിത്ത് മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

രാവിലെ ഒന്‍പത് മണിക്കാണ് സംഭവം. വെട്ടുകത്തിയെടുത്ത് ശ്രീജിത്ത് ഭാര്യയുടെ തലയ്ക്കും കൈയ്ക്കും വെട്ടുകയായിരുന്നു. തുടര്‍ന്ന് ഭാര്യ നിലവിളിച്ച് കൊണ്ട് അയല്‍വക്കത്തെ വീട്ടിലേക്ക് ഓടിക്കയറി. ഉടന്‍ തന്നെ ജയശ്രീ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ ജയശ്രീയെ ആദ്യം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇതിന് തൊട്ടുപിന്നാലെയാണ് ശ്രീജിത്ത് വീട്ടിനകത്ത് കയറി തൂങ്ങിമരിച്ചത് എന്ന് പൊലീസ് പറഞ്ഞു.