
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രൻ എന്ന യുവതിയെയാണ് ഭർത്താവ് രതീഷ് കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വിവരം സുഹൃത്തിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
ഇരുവരും തമ്മിൽ പതിവായി വഴക്കുകൾ ഉണ്ടാവാറുണ്ടായിരുന്നു. വിദ്യയുടെ രണ്ടാം വിവാഹമായിരുന്നു. മദ്യലഹരിയിലാണ് കൊല ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. രതീഷിനെ വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


