തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

Spread the love

തിരുവനന്തപുരം : വട്ടപ്പാറയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റ്യാനിയില്‍ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും കണ്ടെത്തിയത്.

വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ (67), ഭാര്യ ജയലക്ഷ്മി (63) എന്നിവരാണ് മരിച്ചത്. ജയലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം ബാലചന്ദ്രൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് ആഹാരം നല്‍കാൻ എത്തിയ മരുമകളാണ് പൊലീസിനെ അറിയിച്ചത്. ബാലചന്ദ്രന്റെ ഒരു മകൻ പൊലീസിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group