
തൃക്കൊടിത്താനം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാടപ്പള്ളി ഗുഡ് ഷെപ്പേർഡ് സ്കൂൾ ഭാഗത്ത് അറക്കൽ വീട്ടിൽ സനീഷ് ജോസഫ് (40) നെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
മാടപ്പള്ളി സ്വദേശിനിയായ പൊൻപുഴ അറക്കൽ വീട്ടിൽ സിജി(31) യെ കഴിഞ്ഞദിവസം സനീഷ് വാടകയ്ക്ക് താമസിച്ചിരുന്ന വീടിനു സമീപം കൊല്ലപ്പെട്ട രീതിയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവായ സനീഷ് ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
സംഭവത്തിനു ശേഷം ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ്.ജി യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.