play-sharp-fill
വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി ഭര്‍ത്താവ്

വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി ഭര്‍ത്താവ്

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.

കൊന്നക്കല്‍ കടവ് കോഴിക്കാട്ട് വീട്ടില്‍ പാറുക്കിട്ടിയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

75 വയസ്സായിരുന്നു. ഭര്‍ത്താവ് നാരായണന്‍ കുട്ടിയാണ് ഭാര്യയെ വെട്ടിക്കൊന്നത്.

ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുത്തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായ നാരായണന്‍ കുട്ടി ഭാര്യയെ അക്രമിക്കുകയായിരുന്നു.

കൃത്യത്തിന് ശേഷം ഇദ്ദേഹം മംഗലം ഡാം സ്റ്റേഷനില്‍ നേരിട്ടെത്തി വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ്, മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്.