video
play-sharp-fill

കോട്ടയത്ത് ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ഭർത്താവും മരിച്ചു; മരിച്ചത് ആയാംകുടി സ്വദേശി  ചന്ദ്രന്‍

കോട്ടയത്ത് ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ഭർത്താവും മരിച്ചു; മരിച്ചത് ആയാംകുടി സ്വദേശി ചന്ദ്രന്‍

Spread the love

കോട്ടയം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ഭർത്താവും മരിച്ചു.

ആയാംകുടി ഇല്ലിപ്പടിക്കല്‍ ചന്ദ്രന്‍ (69) ആണ് മരിച്ചത്. സെപ്തംബര്‍ 16-ാം തിയതി ഉച്ചക്ക് മൂന്ന് മണിയോടെയാണ് ആയാംകുടിയിലെ വീട്ടില്‍ ക്രൂരമായ കൊലപാതകം നടന്നത്.

അന്ന് സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ ഭാര്യ രത്‌നമ്മ മരിച്ചിരുന്നു. അന്ന് തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ചന്ദ്രന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി 8.30 നാണ് മെഡിക്കല്‍ കോളേജില്‍ വെച്ച്‌ ചന്ദ്രനും മരിച്ചത്.

കുടുംബവഴക്കിനെ തുടര്‍ന്നാണ് ചന്ദ്രന്‍ ഭാര്യ രത്നമ്മയെ വീടിനുള്ളില്‍ വെച്ച്‌ കുത്തി കൊലപ്പെടുത്തിയത്. റിട്ട. കെഎസ്‌ആര്‍ടിസി ജീവനക്കാരനാണ് മരിച്ച ചന്ദ്രന്‍.

ആയാംകുടി നാല് സെന്റ് കോളനിയില്‍ ലില്ലി പടിക്കല്‍ ആണ് ഇവര്‍ താമസിച്ചിരുന്നത്.
വീടിനുള്ളിലെ കിടപ്പുമുറിയില്‍ വെച്ചാണ് ഭാര്യയെ കുത്തി കൊലപ്പെടുത്തിയത്.

ഇതേ മുറിയില്‍ വെച്ച്‌ തന്നെ ചന്ദ്രന്‍ വിഷം വിഷം കഴിച്ചു. ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും രത്നമ്മ മരിച്ചിരുന്നു.

അന്ന് രാവിലെ മുതല്‍ വീട്ടില്‍ ചന്ദ്രനും ഭാര്യയും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു. പലതവണ മകള്‍ അരുണിമ ഈ വിഷയത്തില്‍ ഇടപെട്ട് തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു.

മൂന്നുതവണ വിഷയത്തില്‍ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചതായി അരുണിമ പറയുന്നു.
ഉച്ചയ്ക്ക് മുന്‍പായിരുന്നു ഈ തര്‍ക്കങ്ങള്‍ മുഴുവന്‍ ഉണ്ടായത്. അതിനുശേഷം പ്രശ്നങ്ങള്‍ അവസാനിച്ചതായിരുന്നു എന്നും അരുണിമ വ്യക്തമാക്കി.