ഭർത്താവിന് കൊവിഡ്: ക്വാറൻ്റയിനിൽ ഇരുന്ന് വീഡിയോ കോളിലൂടെ വോട്ട് ചോദിച്ച് വനിതാ സ്ഥാനാർത്ഥി
സ്വന്തം ലേഖകൻ
കുമരകം : കുമരകം ഗ്രാമപ്പഞ്ചായത്തിൽ 16-ാം വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി ആർഷ ബൈജു വീഡിയോ കോളിലൂടെ വോട്ടു തേടുന്നു.
ഭർത്താവ് ബൈജുവിന് കോവിഡ് സ്ഥിതീകരിച്ചതാണ് വോട്ട് ചോദിക്കാൻ ആർഷ വാട്സ് ആപ്പിലെ വീഡിയോ കോളിനെ ആശ്രയിച്ചത്.
ശനിയാഴ്ചയാണ് സ്ഥാനാർത്ഥിയുടെ ഭർത്താവിന് കോവിഡ് സ്ഥിരീകരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ കൃത്യമായി പ്രചരണം പൂർത്തീകരിക്കാൻ സി.പി.ഐ പ്രവർത്തകരാണ് പുത്തൻ പ്രചരണ രീതി കണ്ടെത്തിയത്.
പ്രസ്താവനയുമായി വീടുകളിൽ എത്തുന്ന പ്രവർത്തകർ തങ്ങളുടെ ഫോണിൽ നിന്നു സ്ഥാനാർഥിക്ക് വീഡിയോ കോൾ ചെയ്ത് വീട്ടുകാരുമായി സംസാരിപ്പിച്ച് വോട്ടു ചോദിക്കുന്നു. അയൽവാസിയും കുടുംബശ്രീ പ്രവർത്തകയുമായ ആർഷ വീഡിയോ കോളിൽ കാണുന്നതിൻ്റെ അതിശയത്തിലാണ് സമീപവാസികൾ.
Third Eye News Live
0