video
play-sharp-fill

ഭാര്യയെ അതിക്രൂരമായി പീഡിപ്പിച്ച ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ അതിക്രൂരമായി പീഡിപ്പിച്ച ഭർത്താവ് അറസ്റ്റിൽ

Spread the love

മലയിൻകീഴ്: ഭാര്യയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിക്കുകയും, ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കേസില്‍ ഭർത്താവ് അറസ്റ്റില്‍. കൊല്ലം പരവൂർ പൂതംകുളം, ലക്ഷം വീട് കോളനിയില്‍ രജിൻകുമാറാണ്(26) മാറനല്ലൂർ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇൻസ്റ്റാംഗ്രാം വഴി പരിചയപ്പെട്ട കണ്ടല സ്വദേശിനിയെ രണ്ട് വർഷം മുമ്പാണ് പ്രതി വിവാഹം കഴിച്ചത്. രജിൻകുമാർ ലഹരി ഉപയോഗിക്കുകയും മർദ്ദിക്കുന്നെന്നും ആരോപിച്ച്‌ യുവതി കണ്ടലയിലുള്ള വീട്ടില്‍ മാതാപിതക്കളോടൊപ്പമാണ് കഴിഞ്ഞ ആറ് മാസമായി കഴിയുന്നത്.

കുടുംബ കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് കേസും നിലവിലുണ്ട്. കണ്ടലയിലെ വീട്ടിലെത്തിയ രജിൻകുമാർ ഇവരുടെ കുഞ്ഞിനെ മുറിയില്‍ പൂട്ടിയിട്ടശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ മാറനല്ലൂർ പൊലീസ് കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.