വാക്കുതര്‍ക്കത്തിനിടയിൽ ശരീരത്തിൽ ചൂടുവെള്ളം ഒഴിച്ചു, ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമം; ഭാര്യയെ ആക്രമിച്ച കേസിൽ ഭർത്താവിനെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു

Spread the love

വൈക്കം: ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം മണ്ണംമ്പള്ളി വീട്ടിൽ പ്രദീപ് കുമാർ (47) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇയാൾ തന്റെ ഭാര്യയുമായി ഇന്നലെ (29.06.24) രാവിലെ വീട്ടില്‍ വച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് അടുപ്പില്‍ ഇരുന്ന ചൂടുവെള്ളം എടുത്ത് ദേഹത്തൊഴിക്കുകയും, മർദ്ദിക്കുകയു ചെയ്തു. കൂടാതെ, കയ്യിൽ കരുതിയിരുന്ന ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ ദ്വിജേഷിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വൈക്കം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.