video
play-sharp-fill
കുടുംബ പ്രശ്നം ഒത്തുതീർപ്പാക്കാൻ  വിളിച്ചു വരുത്തി; ഭാര്യയുടെ സുഹൃത്തിനെ പൊലീസ് സ്റ്റേഷനിലിട്ട് കുത്തി;  ഭര്‍ത്താവ് കസ്റ്റഡിയില്‍

കുടുംബ പ്രശ്നം ഒത്തുതീർപ്പാക്കാൻ വിളിച്ചു വരുത്തി; ഭാര്യയുടെ സുഹൃത്തിനെ പൊലീസ് സ്റ്റേഷനിലിട്ട് കുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വന്തം ലേഖിക

തൃശൂര്‍: മാള പൊലീസ് സ്‌റ്റേഷനില്‍ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു.

തൃശൂര്‍ സ്വദേശി സജീഷിനാണ് കുത്തേറ്റത്.
പ്രതിയായ മലപ്പുറം സ്വദേശി അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബ പ്രശ്നവുമായി മാള പൊലീസ് സ്റ്റേഷനില്‍ എത്തി സംസാരിക്കവേയാണ് പ്രകോപിതനായ ഭര്‍ത്താവ്, ഭാര്യയുടെ സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിയത്.

പരിക്കേറ്റ സജീഷിനെ വിദ്ഗധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.