video
play-sharp-fill

കുടുംബ വഴക്ക് ; ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു ; കൈയ്ക്കും കാലിനും ഗുരുതര പരിക്ക് ; പ്രതി കസ്റ്റഡിയിൽ

കുടുംബ വഴക്ക് ; ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു ; കൈയ്ക്കും കാലിനും ഗുരുതര പരിക്ക് ; പ്രതി കസ്റ്റഡിയിൽ

Spread the love

തൃശൂര്‍: കുടുംബ വഴക്കിനെ തുടർന്ന് തൃശൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തൃശൂര്‍ മാള അഷ്ടമിച്ചിറയിൽ ഇന്ന് രാത്രി എട്ടുമണിയോടെ കൂടെയാണ് സംഭവം.

പഴമ്പിള്ളി വീട്ടിൽ വാസൻ ആണ് ഭാര്യ ശ്രീഷ്മയെ വെട്ടി പരിക്കേൽപ്പിച്ചത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മാള പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. ആക്രമണത്തിന്‍റെ കാരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group