കോട്ടയം പൈക മല്ലികശ്ശേരിയില്‍ യുവതിയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു; പ്രതി കസ്റ്റഡിയില്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോട്ടയം പൈക മല്ലികശ്ശേരിയില്‍ യുവതിയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു.

കണ്ണമുണ്ടയില്‍ സിനിയെ (42) ആണ് ഭര്‍ത്താവ് ബിനോയ്‌ ജോസഫ് (48) ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടപ്പുമുറിയില്‍ വെച്ച്‌ സിനിയുടെ കഴുത്തില്‍ ബിനോയ് കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു. കുട്ടികള്‍ മറ്റൊരു മുറിയില്‍ ഉറങ്ങികിടക്കവേ രാത്രി 10.30 ഓടെയായിരുന്നു സംഭവം.

ഗുരുതരമായി പരുക്കേറ്റ സിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനോയിയെ പൊന്‍കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.