ഓടിളക്കി കയര്‍ കെട്ടി വെളുപ്പിന് ഭാര്യ വീട്ടില്‍ കയറി; ചുറ്റിക കൊണ്ട് ഭാര്യാസഹോദരിയെയും ഭാര്യാമാതാവിനെയും ആക്രമിച്ചു; ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ ഭര്‍ത്താവ് പിൻവാതിലൂടെ രക്ഷപ്പെട്ടു; യുവാവ് ലഹരി മരുന്നിന് അടിമയാണെന്ന് വീട്ടുകാര്‍; വിവാഹമോചന കേസിനിടെ ഭാര്യവീട്ടില്‍ അതിക്രമിച്ച്‌ കയറി അക്രമം നടത്തിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്

Spread the love

കൊച്ചി: വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യവീട്ടില്‍ അതിക്രമിച്ച്‌ കയറി അതിക്രമം നടത്തിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്.

ആക്രമണത്തില്‍ യുവതിയുടെ സഹോദരിക്കും മാതാവിനും പരുക്കേറ്റു. ഇന്നു വെളുപ്പിനെ മൂന്നു മണിയോടെയാണ് സംഭവം. ഭാര്യ വീട്ടില്‍ ഓടിളക്കിറങ്ങിയ യുവാവ് ചുറ്റിക കൊണ്ട് വീട്ടുകാരെ ആക്രമിക്കുകയായിരുന്നു.

വീട്ടുകാരുടെ പരാതിയില്‍ രാജീവനെതിരെ പോലീസ് കേസെടുത്തു. ആക്രമത്തില്‍ ഇരുവരുടെയും കൈയ്ക്കും കാലിനും പരുക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലുവ പൈപ്പ്‍ലൈൻ റോഡില്‍ താമസിക്കുന്ന കല്ലുവെട്ടിപറമ്പില്‍ ഖദീജയുടെ രണ്ടാമത്തെ മകള്‍ റാബിയയുടെ ഭർത്താവാണ് രാജീവ്. നാലു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ ഒന്നര വർഷമായി ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്.

വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലുമാണ്. ഇതിനിടെയാണ് ഇവരുടെ വീട്ടിലെത്തി മുകളില്‍ കയറി ഓടിളക്കി കയർ കെട്ടി രാജീവ് താഴേക്ക് ഇറങ്ങിയത്. തുടർന്ന് വീട്ടില്‍നിന്നു തന്നെ കണ്ടെടുത്ത ചുറ്റിക കൊണ്ട് ഭാര്യയുടെ ഇളയ സഹോദരി ഫാത്തിമയെയും, ഖദീജയെയും പ്രതി ആക്രമിച്ചത്.

ഫാത്തിമയെയാണ് രാജീവ് ആദ്യം ആക്രമിച്ചത്. ഇവരുടെ മൂക്കിന്റെ എല്ലിനു പൊട്ടലുണ്ട്. തുടർന്ന് മകളുടെ കരച്ചില്‍ കേട്ട് എണീറ്റുവന്ന ഖദീജയുടെ തലയ്ക്കാണ് രാജീവ് ചുറ്റിക കൊണ്ടടിച്ചു. വീട്ടുകാരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഇരുവരെയും ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആളുകള്‍ ഓടിക്കൂടിയ സമയം വീടിന്റെ പിന്നിലെ വാതിലൂടെ രാജീവൻ ഓടി രക്ഷപ്പെട്ടു. രാജീവിന്റെ ഫോണ്‍ വീട്ടില്‍ നിന്ന് കണ്ടെടുത്തു.

ഇയാള്‍ ലഹരി മരുന്നിന് അടിമയാണെന്ന് ഭാര്യ വീട്ടുകാർ പറയുന്നത്. രാജീവ് നേരത്തെയും ഭാര്യ വീട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. അന്ന് പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഒത്തുതീർപ്പ് ചർച്ചയില്‍ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് വീട്ടുകാർക്ക് നേരെ വീണ്ടും അക്രമമുണ്ടായത്.