play-sharp-fill
കുടുംബ പ്രശ്നങ്ങളെ തുടർന്ന് വാടകയ്ക്ക് താമസം ; വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്നു ; കേസിൽ ഭർത്താവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു

കുടുംബ പ്രശ്നങ്ങളെ തുടർന്ന് വാടകയ്ക്ക് താമസം ; വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്നു ; കേസിൽ ഭർത്താവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

ചിങ്ങവനം: ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വേളൂർ കളത്തൂത്തറമാലി വീട്ടിൽ ജിബിൻ ജോസഫ് (38) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടർന്ന് അകന്നു കഴിഞ്ഞിരുന്ന ഭാര്യ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി ഇയാൾ ഭാര്യയെയും, ഭാര്യാമാതാവിനെയും ചീത്ത വിളിക്കുകയും, ഭാര്യയെ മർദ്ദിക്കുകയും ഇരുവരുടെയും കയ്യിലിരുന്ന മൊബൈൽ ഫോണുകൾ തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ്.ആർ, എസ്.ഐ സജീർ, സി.പി.ഓ പ്രിൻസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.