കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; തലക്കും കഴുത്തിനും ഗുരുതരമായി മുറിവേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ; വെട്ടാനുപയോഗിച്ച വാക്കത്തി വീട്ടിൽ നിന്നും കണ്ടെത്തി; ഒളിവിൽ പോയ ഭർത്താവിനായി പോലീസ് അന്വേഷണം ഊർജിതം

Spread the love

ഇടുക്കി: ഇടുക്കിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പ്രകാശ് സിറ്റിക്ക് സമീപം മാടപ്രയിലാണ് സംഭവം. പുന്നത്താനിയിൽ സുമജൻ എന്നു വിളിക്കുന്ന കുര്യന്‍റെ ഭാര്യ ആലീസിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

video
play-sharp-fill

മുറിവേറ്റ ആലീസ് അയൽപക്കത്തെ വീട്ടിലെത്തിയാണ് വിവരം അറിയിച്ചത്. തലക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ആലീസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിനു ശേഷം വീട്ടിൽ നിന്നും ഇറങ്ങിപ്പോയ കുര്യനായി തങ്കമണി പോലീസ് തെരച്ചിൽ ഊർജിതമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെട്ടാനുപയോഗിച്ച വാക്കത്തി വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കുടുംബ പ്രശ്നത്തെ തുടർന്നാണ് കുര്യൻ ഭാര്യയെ വെട്ടിയതെന്നാണ് സൂചന.