ഗർഭിണിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ; കടന്നുകളഞ്ഞ ഭർത്താവ് സേലത്ത് വെച്ച് പിടിയിൽ, യുവതിയെ കഴുത്തുഞെരിച്ചോ ശ്വാസംമുട്ടിച്ചോ കൊലപ്പെടുത്തിയതാവാം എന്ന് പോലീസിൻ്റെ നിഗമനം

Spread the love

പാലക്കാട് : ഗർഭിണിയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. വെട്ടം പടിഞ്ഞാറേക്കരയില്‍ സജിതയെയാണ് ഭർതൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവത്തിനുപിന്നാലെ വീട്ടില്‍നിന്ന് കാണാതായ ഭർത്താവ് നിഖിലിനെ സേലത്തുവച്ച്‌ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു.

പോണ്ടിച്ചേരിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സേലം പോലീസിന്റെ പിടിയിലാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തുഞെരിച്ചോ ശ്വാസംമുട്ടിച്ചോ കൊലപ്പെടുത്തിയതാവാം എന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം, പോസ്റ്റ്മോർട്ടത്തിനുശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ.

അഖില്‍ ഭാര്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.