video
play-sharp-fill

എലിക്കുളത്ത് ഗൃഹനാഥനും ഭാര്യാമാതാവും മരണപ്പെട്ടത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ;  ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മക്കൊപ്പം നിന്ന ഭാര്യ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഭർത്താവിനെ മരിച്ചനിലയിൽ കണ്ടത് 

എലിക്കുളത്ത് ഗൃഹനാഥനും ഭാര്യാമാതാവും മരണപ്പെട്ടത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ;  ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മക്കൊപ്പം നിന്ന ഭാര്യ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഭർത്താവിനെ മരിച്ചനിലയിൽ കണ്ടത് 

Spread the love

സ്വന്തം ലേഖകൻ 

എലിക്കുളം: ഗൃഹനാഥനും ഭാര്യയുടെ അമ്മയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. എലിക്കുളം വെളിച്ചിയാനിയിൽ ജോയി(വി.സി.ദേവസ്യ-61), ഭാര്യാമാതാവ് വഞ്ചിമല ചാത്തമലയിൽ അന്നമ്മ(86) എന്നിവരാണ് ഞായറാഴ്ച മരിച്ചത്.

ജോയിയെ രാവിലെ ഏഴുമണിയോടെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ അമ്മിണി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ അന്നമ്മയുടെ ഒപ്പമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഭർത്താവിനെ മരിച്ചനിലയിൽ കണ്ടത്. ജോയി ഐ.എൻ.ടി.യു.സി.യിലെ മുൻ തൊഴിലാളിയാണ്. മകൻ: ജോബിൻ. ജോയിയുടെ സംസ്‌കാരം നടത്തി. ഞായറാഴ്ച 11 മണിയോടെയാണ് ആശുപത്രിയിൽ വെച്ച് അന്നമ്മ മരിച്ചത്.

പാലാ മൂലയിൽ പരേതനായ തോമസാണ് ഭർത്താവ്: മറ്റുമക്കൾ: തങ്കച്ചൻ, മോളി. മരുമക്കൾ: ഗ്രേസി(കൊച്ചക്കരയിൽ, ചെങ്ങളം), ജോസഫ്(ചേലപ്പുറത്ത്, ഇടമറ്റം). സംസ്‌കാരം തിങ്കളാഴ്ച(21-8-23) മൂന്നിന് കപ്പാട് മാർ സ്ലീവാ പള്ളി