നൂറും കടന്ന് കോട്ടയത്തെ കൊറോണ ബാധിതർ: ഇന്ന് മാത്രം രോഗം ബാധിച്ചത് 18 പേർക്ക്; രോഗവിമുക്തരായവർ രണ്ടു പേർ മാത്രം; ആകെ രോഗ ബാധിതരുടെ എണ്ണം 113 ആയി

നൂറും കടന്ന് കോട്ടയത്തെ കൊറോണ ബാധിതർ: ഇന്ന് മാത്രം രോഗം ബാധിച്ചത് 18 പേർക്ക്; രോഗവിമുക്തരായവർ രണ്ടു പേർ മാത്രം; ആകെ രോഗ ബാധിതരുടെ എണ്ണം 113 ആയി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 18 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. ഇതോടെ കോവിഡ് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 113 ആയി. ജില്ലയിൽ രോഗികളുടെ എണ്ണം നൂറു കടക്കുന്നതും ഇതാദ്യമാണ്.

പാലാ ജനറൽ ആശുപത്രിയിൽ 40 പേരും കോട്ടയം ജനറൽ ആശുപത്രിയിൽ 37 പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 32 പേരും എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാലു പേരുമാണ് ചികിത്സയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയതായി രോഗം ബാധിച്ചവരിൽ 12 പേർ വിദേശത്തുനിന്നും അഞ്ചു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ഒരാൾ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുവാണ്.

തിങ്കളാഴ്ച രണ്ടു പേർ രോഗമുക്തരായി. ഇതുവരെ ആകെ 196 പേർക്കാണ് രോഗം ബാധിച്ചത്. 83 പേർ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവർ

1. ജൂൺ 13ന് കുവൈറ്റിൽനിന്നെത്തി ഗാന്ധിനഗറിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(30). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

2. ജൂൺ 14ന് കുവൈറ്റിൽനിന്നെത്തി കുമരകത്ത് ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കുമരകം സ്വദേശിനി(16). രോഗലക്ഷണങ്ങൽ ഉണ്ടായിരുന്നില്ല.

3. ജൂൺ 11ന് കുവൈറ്റിൽനിന്നെത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന പള്ളിക്കത്തോട് സ്വദേശി(36). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

4. ജൂൺ 15ന് കുവൈറ്റിൽനിന്നെത്തി അതിരമ്പുഴയിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി(43). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

5. ജൂൺ 13ന് കുവൈറ്റിൽനിന്നെത്തി ഗാന്ധിനഗറിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(31). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

6. ജൂൺ 13ന് കുവൈറ്റിൽനിന്നെത്തി ഗാന്ധിനഗറിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി(37). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

7. ജൂൺ 15ന് കുവൈറ്റിൽനിന്നെത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി (34). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

8. ജൂൺ 22ന് മധുരയിൽനിന്നെത്തി കോട്ടയത്തെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കാരാപ്പുഴ സ്വദേശി(30). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

9. ജൂൺ 15ന് മഹാരാഷ്ട്രയിൽനിന്നെത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി(23). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

10. ജൂൺ 12ന് കുവൈറ്റിൽനിന്നെത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന മറിയപ്പള്ളി സ്വദേശി(65). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

11. ജൂൺ 21ന് ദുബായിൽനിന്നെത്തി അതിരമ്പുഴയിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കറുകച്ചാൽ സ്വദേശി(34). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

12. ജൂൺ 19ന് സൗദി അറേബ്യയിൽനിന്നെത്തി അതിരമ്പുഴയിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിനി(73). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

13. ജൂൺ 21ന് ചെന്നൈയിൽനിന്നെത്തി പാലായിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മുത്തോലി സ്വദേശിനി(34). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

14. ജൂൺ 16ന് കുവൈറ്റിൽനിന്നെത്തി അതിരമ്പുഴയിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന അയർക്കുന്നം സ്വദേശി(31). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

15. ജൂൺ 24ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിയുടെ ബന്ധുവായ യുവതി(24). ജില്ലിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ്. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

16. ജൂൺ 13ന് കുവൈറ്റിൽനിന്നെത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന വിജയപുരം സ്വദേശി(23) രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

17. ജൂൺ 15ന് ഡൽഹിയിൽനിന്നെത്തിയ വാഴപ്പള്ളി സ്വദേശിയായ ആരോഗ്യപ്രവർത്തക(27). ഹോം ക്വാറൻറയിനിലായിരുന്നു. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

18. ജൂൺ 11ന് ഡൽഹിയിൽനിന്നെത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിനി(30). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
—–
രോഗമുക്തരായവർ

1. ഹരിയാനയിൽനിന്നെത്തി ജൂൺ 10ന് രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശിനി

2. ഡൽഹിയിൽനിന്നെത്തി ജൂൺ ഒൻപതിന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശിനി