
നിലത്ത് കിടന്നുള്ള ഉറക്കം ഇപ്പോള്‍ ശീലമായി; ജയിലില്‍ എല്ലാവരുമായി വേഗത്തില്‍ അടുത്ത ഹുമയൂണിന് ജയില്‍ ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടും മാറി: കൈരളി റ്റി.എം.റ്റി സ്റ്റീല്‍ ബാര്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിന് ഇന്നും ജാമ്യം കിട്ടിയില്ല; രാമൻപിള്ള വാദിച്ചിട്ടും ശതകോടീശ്വരന്‍ ജയിലഴി എണ്ണുന്നത് തുടരും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രമുഖ ക്രിമിനല്‍ കേസ് അഭിഭാഷകന്‍ അഡ്വ. രാമന്‍ പിള്ള കോടതിയില്‍ ഹാജരായെങ്കിലും 400 കോടിയുടെ ജിഎസ്ടി വെട്ടിപ്പു കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കൈരളി റ്റി.എം.റ്റി സ്റ്റീല്‍ ബാര്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിന് ജാമ്യം ലഭിച്ചില്ല. ഇന്ന് ഹുമയൂണിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി പരിഗണിച്ചിരുന്നു. എന്നാൽ നിരവധി പ്രമുഖരെ രക്ഷിച്ചു ശീലമുള്ള അഡ്വ രാമന്‍ പിള്ളയുടെ വാദങ്ങൾ ഹുമയൂണ്‍ കള്ളിയത്തിന്റെ കാര്യത്തില്‍ വിലപ്പോയില്ല.
സംസ്ഥാന സമ്ബദ് വ്യവസ്ഥയെ തകര്‍ക്കുന്നുവെന്ന ആരോപണം നേരിടുന്ന കേസിനാസ്പദമായ കുറ്റകൃത്യം ഗൗരവമേറിയതാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ സാഹച്ചര്യം നിലനില്‍ക്കുന്നു എന്നു കാണിച്ചാണ് കോടതി വീണ്ടും ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ഇനി ജില്ലാ കോടതിയില്‍ ഹുമയൂണ്‍ ജാമ്യത്തിനായി സമീപിക്കും. കൃത്യത്തില്‍ ആഴത്തിലുള്ള അന്വേഷണം അനിവാര്യമായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്ന കേസില്‍ ഉന്നത സ്വാധീനമുള്ള പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്തുമെന്നും തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്. നേരത്തെയും ഹുമയൂണ്‍ കള്ളിയത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
നൂറുകോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതിനാണ് മുന്‍നിര സ്റ്റീല്‍ കമ്ബനിയായ കൈരളി ടി.എം ടി സ്റ്റീല്‍ ബാര്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിനെ ഡയറക്ടറെറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്. ഒന്നര വര്‍ഷത്തോളം നീണ്ട നിരീക്ഷണത്തിന്നൊടുവിലാണ് ഹുമയൂണ്‍ കള്ളിയത്തിനെ അറസ്റ്റു ചെയതിരുന്നത്. മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡര്‍ ആയ സ്റ്റീല്‍ കമ്ബനിയാണ് കൈരളി ടിഎംടി സ്റ്റീല്‍ കമ്ബനി. ഇവരുടെ പരസ്യ ചിത്രങ്ങളില്‍ തുടരെ പ്രത്യക്ഷപ്പെടുന്നതും ഈ മെഗാ താരം തന്നെയാണ്. ദക്ഷിണേന്ത്യയിലെ ഗുണനിലവാരമുള്ള ടിഎംടി സ്റ്റീല്‍ ബാറുകളുടെ മുന്‍നിര നിര്‍മ്മാതാക്കളും ഒന്നാം സ്ഥാനക്കാരുമാണ് ഈ കമ്ബനി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം ജില്ലാ ജയിലിലെ ബി ബ്ളോക്കിലെ രണ്ടാം നിലയിലെ സെല്ലിലാണ് ഹുമയൂണ്‍ കള്ളിയത്ത് കഴിയുന്നത്. ജയിലില്‍ എല്ലാരുമായി വേഗത്തില്‍ അടുത്ത ഹുമയൂണിന് രാത്രി ഉറക്കം തടസപ്പെടുന്നുണ്ടായിരുന്നു. നിലത്തു കിടന്നു ശീലമില്ലാത്ത അദ്ദേഹം ഇപ്പോള്‍ ജയില്‍ ഉറക്കം ശീലമാക്കിയട്ടുണട്. ജയിലിലെ ഭക്ഷണവും ഹുമയൂണിന് തുടക്കത്തില്‍ പിടിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോല്‍ അക്കാര്യത്തിലും താതാത്മ്യം പാലിച്ചു. ഊണ്‍ കഴിക്കാന്‍ തുടക്കത്തിലുണ്ടായിരുന്ന മടിയും മാറിയിട്ടുണ്ട്.
പത്രം വായിച്ചും മാസികകള്‍ നോക്കിയും സമയം കൊല്ലുന്ന ഹുമയൂണ്‍ പലപ്പോഴും വാര്‍ഡന്മാരോടു ചോദിക്കുന്നുണ്ട്. തന്നെ കാണാന്‍ ആരെങ്കിലും വന്നിട്ടുണ്ടോ എന്ന്. ഇടയ്ക്ക് അഭിഭാഷകനും അടുത്ത ബന്ധുക്കളും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ വക്കീലന്മാരും എത്തിയിട്ടണ്ട്. ശതകോടീശ്വരനാണ് ജയിലില്‍ കഴിയുന്നത് എന്നതിനാല്‍ തന്നെ സൂപ്രണ്ടിന്റെ പ്രത്യേക ശ്രദ്ധയും ഹുമയൂണിന്റെ കാര്യത്തിലുണ്ട്.
റിമാന്റ് തടവുകാരനായതിനാല്‍ മറ്റു ജോലികള്‍ക്ക് ഒന്നും പുറത്തിറക്കാറില്ല. കുളിക്കാനും പ്രഭാത കൃത്യത്തിനും ഭക്ഷണം വാങ്ങാനും മാത്രം കൈരളി റ്റി എം റ്റി കമ്ബി ഉടമയ്ക്ക് അഴിക്ക് പുറത്തേക്ക് വരാം. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയുടെ ജാമ്യ ഹര്‍ജിയും തള്ളിയതോടെ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഹുമയൂണ്‍.
ദക്ഷിണേന്ത്യയിലെ ഗുണനിലവാരമുള്ള ടിഎംടി സ്റ്റീല്‍ ബാറുകളുടെ മുന്‍നിര നിര്‍മ്മാതാക്കളും ഒന്നാം സ്ഥാനക്കാരുമാണ് ഈ കമ്ബനി. കേരളത്തിലെ ബിസിനസ് ലോകത്തെ മൊത്തം ഞെട്ടിച്ചാണ് കേന്ദ്ര ഡയറക്ടറെറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് പൊടുന്നനെയുള്ള അറസ്റ്റ് നീക്കം നടത്തിയത്. 85 കോടി രൂപയുടെ ടാക്‌സ് വെട്ടിപ്പ് ആണ് നടത്തിയതെങ്കിലും വെട്ടിപ്പ് നൂറു കോടിയും കടക്കുമെന്നാണ് കേന്ദ്ര ജിഎസ്ടി അധികൃതരുടെ നിഗമനം.