ജ്യൂസിന് വേറൊരു ടേസ്റ്റ്, സംശയം തോന്നി പരിശോധിച്ചു; കിട്ടിയത് ഒരു കുപ്പി മനുഷ്യ മൂത്രം, കച്ചവടക്കാരനെതിരെ കേസെടുത്ത് പോലീസ്
ഗാസിയാബാദ്: ജ്യൂസിൽ മനുഷ്യ മൂത്രം കലർത്തി വിൽപ്പന നടത്തിയ ജ്യൂസ് ഷോപ്പ് ഉടമയേയും, സഹായിയെയും നാട്ടുകാരുടെ പരാതിയിൽ അറസ്റ്റ് ചെയ്ത് പൊലീസ്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിൽ ഇന്ദ്രാപുരി മേഖലയിലാണ് സംഭവം. ‘ഖുഷി ജ്യൂസ് കോര്‍ണര്‍’ എന്ന സ്ഥാപനം നടത്തുന്ന ആമിര്‍ ഖാനെയാണ് നാട്ടുകാരുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ സഹായിയായ 15 കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. പരിശോനയിൽ കടയിൽ നിന്നും മുത്രവും പാലീസ് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജ്യൂസില്‍ മനുഷ്യമൂത്രം കലര്‍ത്തി വില്പന നടത്തുന്നതായി പരാതികള്‍ ഏറിയതോടെയാണ് കച്ചവടക്കാരനെതിരേ നടപടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.
അടുത്തിടെ നാട്ടുകാരെത്തി ജ്യൂസ് ഷോപ്പ് ഉടമയെ മർദ്ദിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും ജ്യൂസിലെ രുചിക്ക് മാറ്റമുണ്ടായില്ല. വീണ്ടും നാട്ടുകാർ പൊലീസിന് മുന്നിൽ പരാതിയുമായെത്തി.
ഇതോടെ പൊലീസ് കടയിലെത്തി പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പരിശോധനയ്ക്കെത്തിയിരുന്നു.
പരിശോധനയിൽ കടയിൽ മൂത്രം നിറച്ച ഒരു പ്ലാസ്റ്റ് കാൻ പൊലീസ് കണ്ടെത്തി.
ഒരു ലിറ്ററോളം മനുഷ്യ മൂത്രമാണ് കാനിലുണ്ടായിരുന്നത്. എന്തിനാണ് മനുഷ്യ മൂത്രം സൂക്ഷിച്ചതെന്ന ചോദ്യത്തിന് കടയുടമ കൃത്യമായ ഉത്തരം നൽകിയില്ല. ഇതോടെ കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് എസിപി ഭാസ്ക വർമ്മ പറഞ്ഞു.
കച്ചവടക്കാരെയും സഹായിയേയും ചോദ്യം ചെയ്തുവരികയാണ്. എന്തിനാണ് മൂത്രം ജ്യൂസിൽ കലർത്തിയതെന്നതക്കം ഉടനെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.