ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് പാലാ സ്വദേശിനിയെ വിസിറ്റിംഗ് വിസയിൽ ഒമാനിൽ എത്തിച്ചു; നൽകിയത് വീട്ടുജോലി;   മനുഷ്യക്കടത്ത് കേസിൽ വിദേശ ജോലി റിക്രൂട്ട്മെന്റ് ഏജന്റ് അറസ്റ്റിൽ

ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് പാലാ സ്വദേശിനിയെ വിസിറ്റിംഗ് വിസയിൽ ഒമാനിൽ എത്തിച്ചു; നൽകിയത് വീട്ടുജോലി; മനുഷ്യക്കടത്ത് കേസിൽ വിദേശ ജോലി റിക്രൂട്ട്മെന്റ് ഏജന്റ് അറസ്റ്റിൽ

സ്വന്തം ലേഖിക

പാലാ: യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത്‌ എത്തിച്ച് കബളിപ്പിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട് കൂട്ടുപാത പൂതനൂർ ഭാഗത്ത് നായമ്പാടം വീട്ടിൽ ഹനീഫ മകൻ സിദ്ദിഖ് (55) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശ ജോലി റിക്രൂട്ട്മെന്റ് ഏജന്റ് ആയ ഇയാള്‍ പാലാ സ്വദേശിനിയായ യുവതിക്ക് ഒമാനിൽ ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് ജോലിക്കുള്ള വിസ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിസിറ്റിംഗ് വിസയിൽ ഒമാനിലേക്ക് അയക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ യുവതി ഒമാനില്‍ എത്തിയതിനു ശേഷം പറഞ്ഞ ജോലി നൽകാതെ മറ്റൊരു വീട്ടിൽ നിർബന്ധിച്ച് വീട്ടുജോലിക്ക് അയക്കുകയും ചെയ്തു . തുടർന്ന് യുവതി നാട്ടിലേക്ക് തിരിച്ചു പോകണമെന്ന് ആവശ്യപ്പെടുകയും, എന്നാൽ അവിടെയുള്ളവർ യുവതിയെ നാട്ടിലേക്ക് തിരികെ വിടാതെ തടഞ്ഞു വയ്ക്കുകയുമായിരുന്നു.

ഇതിനെ തുടര്‍ന്ന് യുവതിയുടെ അമ്മ പാലാ പോലീസില്‍ പരാതി നൽകുകയും , തുടർന്ന് ജില്ലാ പോലീസ് കെ കാർത്തിക്കിന്റെ നേരിട്ടുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. കേസിൽ മറ്റ് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

പാലാ സ്റ്റേഷന്‍ എസ്.എച്.ഓ കെ.പി ടോംസൺ, എസ്സ്.ഐ. അഭിലാഷ് എം.ഡി, എ.എസ്സ്.ഐ ബിജു കെ തോമസ്,സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, രഞ്ജിത്ത് സി, ശ്രീജേഷ് കുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.