video
play-sharp-fill

രണ്ട് സ്ത്രീകളുടെയും സ്വകാര്യ ഭാഗത്ത് കത്തി കയറ്റി ആ രക്തം വീട്ടില്‍ തളിച്ചു; കൊലപാതകത്തിന് മുന്‍പ് സ്ത്രീകളുടെ ശരീരമാസകലം മുറിവേല്‍പ്പിച്ചത് ഭഗവല്‍ സിംഗും ഭാര്യയും മുഹമ്മദ് ഷാഫിയും ചേര്‍ന്ന്; കൊല്ലപ്പെട്ട പത്മയുടെ മൃതദേഹാവശിഷ്ടം വീടിന് സമീപത്ത് നിന്ന് കണ്ടെത്തി; ഉന്നതകുടുംബ പശ്ചാത്തലമുള്ള പ്രതി ഐശ്വര്യത്തിന് വേണ്ടി നരബലി നടത്തിയെന്ന് വിശ്വസിക്കാനാകാതെ ഇലന്തൂര്‍ നിവാസികള്‍

രണ്ട് സ്ത്രീകളുടെയും സ്വകാര്യ ഭാഗത്ത് കത്തി കയറ്റി ആ രക്തം വീട്ടില്‍ തളിച്ചു; കൊലപാതകത്തിന് മുന്‍പ് സ്ത്രീകളുടെ ശരീരമാസകലം മുറിവേല്‍പ്പിച്ചത് ഭഗവല്‍ സിംഗും ഭാര്യയും മുഹമ്മദ് ഷാഫിയും ചേര്‍ന്ന്; കൊല്ലപ്പെട്ട പത്മയുടെ മൃതദേഹാവശിഷ്ടം വീടിന് സമീപത്ത് നിന്ന് കണ്ടെത്തി; ഉന്നതകുടുംബ പശ്ചാത്തലമുള്ള പ്രതി ഐശ്വര്യത്തിന് വേണ്ടി നരബലി നടത്തിയെന്ന് വിശ്വസിക്കാനാകാതെ ഇലന്തൂര്‍ നിവാസികള്‍

Spread the love

 

സ്വന്തം ലേഖകന്‍

തിരുവല്ല: നരബലിക്ക് ഇരയായി കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും അതിക്രൂര മര്‍ദ്ദനത്തിന് ഇരയായതായി പൊലീസ്. പത്മയെയും റോസ്ലിയെയും മര്‍ദ്ദിച്ച് ശരീരമാസകലം മുറിവേല്‍പ്പിച്ചത് പ്രതികളായ ഭഗവല്‍ സിംഗും ഭാര്യ ലൈലയും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ്. ഇവരെ കട്ടിലില്‍ കെട്ടിയിട്ട് തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ച ശേഷം കഴുത്തറുക്കുകയായിരുന്നു. ഇവരുടെ സ്വകാര്യ ഭാഗത്ത് കത്തി കയറ്റിയ ശേഷം ആ രക്തം വീടിനുള്ളില്‍ തളിക്കുകയും ചെയ്തു. ഷാഫിക്ക് പത്ത് ലക്ഷം രൂപ നല്‍കിയാണ് ഭഗവല്‍സിഗും ഭാര്യ ലൈലയും നരബലിക്ക് സ്ത്രീകളെ എത്തിച്ചത്. പത്മയെ കൊന്ന ശേഷം ദോഷമുണ്ടെന്ന് പറഞ്ഞോടെയാണ് റോസ്ലിയെയും സമാനരീതിയില്‍ കൊന്നത്. ഐശ്വര്യത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടിയാണ് നരബലി നടത്തിയതെന്നാണ് പ്രാഥമിക വിവരം.

ഇലന്തൂരിലെ ഭഗവല്‍സിംഗിന്റെ വീട്ടില്‍ പൊലീസ് പരിശോധന തുടരുകയാണ്. കൊല്ലപ്പെട്ട പത്മയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി ഭഗവല്‍ സിംഗിന്റെ വീടിന് 50 മീറ്റര്‍ അകെല നിന്നും കണ്ടെത്തി. റോസ്ലിയുടെ മൃതദേഹം വീടിന് പുറകിലെ മതിലിന് സമീപമാണ് മറവ് ചെയ്തിരിക്കുന്നതെന്ന് ഭഗവല്‍സിംഗ് വെളിപ്പെടുത്തിയിട്ടുണ്ട്. തിരുമ്മ് ചികിത്സകനായ ഭഗവല്‍ സിംഗ് പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തിലായിരുന്നു ചികിത്സ നടത്തിയിരുന്നത്. ഹെഡ്മാസ്റ്ററും ബിഡിഓ യും വരെയുള്ള കുടുംബമാണ് ഭഗവല്‍സിംഗിന്റേത്. പരമ്പരാഗത വൈദ്യന്മാരാണ് ഇവര്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി മുഹമ്മദ് ഷാഫി സ്ത്രീകളെ വശീകരിച്ച് ഇലന്തൂരില്‍ എത്തിച്ചത് ബ്ലൂഫിലിമില്‍ അഭിനയിപ്പിച്ച് വന്‍ പ്രതിഫലം വാങ്ങി നല്‍കാം എന്ന പേരില്‍. ലോട്ടറി വില്‍പ്പനക്കാരായ റോസ്ലിയെയും പത്മയെയും ഫേസ്ബുക്ക് വഴി പരിചയപ്പെട്ട മുഹമ്മദ് ഷാഫി ഇവരുടെ മോശം സാമ്പത്തിക ചുറ്റുപാട് ചൂഷണം ചെയ്താണ് ഇവരുമായി ബന്ധം സ്ഥാപിച്ചത്. ബലിക്ക് ഇരയായ രണ്ട് സ്ത്രീകളും ലോട്ടറി വില്പ്പനക്കാരും കുടുംബത്തില്‍ നിന്നും അകന്ന് കഴിയുന്നവരുമാണ്. തിരുമ്മ് ചികിത്സകനായ ഭഗവല്‍ സിംഗിനെയും ഷാഫി ഫേസ് ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. എന്നാല്‍ ശ്രീദേവി എന്ന വ്യാജ പേരിലായിരുന്നു ഇയാളുമായി അടുത്തത്.

വൈദ്യരോട് പെരുമ്പാവൂര്‍ സ്വദേശിയായ സിദ്ധനെ(തന്നെത്തന്നെ) പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഷാഫി തന്നെ ഫെയ്‌സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഷിഹാബ് തന്നെയാണ് സ്ത്രീകളെ പണം ഉണ്ടാക്കാനായി ബ്ലൂഫിലിമില്‍ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് തിരുവല്ലയിലേക്ക് എത്തിച്ചത്. ഷൂട്ടിംഗിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവരെ കട്ടിലില്‍ കെട്ടിയിട്ടത്. ഇവരെ കട്ടിലില്‍ കെട്ടിയിട്ട് ചുറ്റികയ്ക്ക് തലയ്ക്കടിച്ച ശേഷം കഴുത്തറുക്കുകയായിരുന്നു. ഇരുവരുടെയും ശരീരത്തില്‍ ധാരാളം മുറിവുകളും ഏല്‍പ്പിച്ചു. ആദ്യം പത്മയാണ് കൊല്ലപ്പെട്ടത്. ആദ്യബലി ഫലിച്ചില്ലെന്ന പേരില്‍ രണ്ടാമത് റോസ്ലിയെയും ഇത്തരത്തില്‍ കൊന്നൊടുക്കി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. ഭഗവല്‍സിംഗും ഭാര്യ ലൈലയും മുഹമ്മദ് ഷാഫിയും കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായിരുന്നു.

രണ്ട് സ്ത്രീകളെയും എത്തിച്ച് നല്‍കിയതിന് ഷാഫിക്ക് ഭഗവല്‍സിംഗ് ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിയിരുന്നു. ഭഗവല്‍സിംഗിന്റെയും ഭാര്യ ലൈലയുടെയും അന്ധവിശ്വാസവും കൊല്ലപ്പെട്ട സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക ചുറ്റുപാടുമാണ് ഷാഫി മുതലാക്കിയത്.

കാലടി സ്വദേശിയായ റോസ്ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂര്‍ സ്വദേശിയായ തിരുമ്മല്‍ വൈദ്യന്‍ ഭഗവന്ത് സിംഗ്, ഭാര്യ ലീല എന്നിവര്‍ക്ക് വേണ്ടി പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ്, റഷീദ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിച്ചു നല്‍കുകയായിരുന്നു.

തൃശ്ശൂര്‍ വടക്കഞ്ചേരി സ്വദേശിയായ റോസ്ലി വീട്ടുകാരുമായി പിണങ്ങിയ ശേഷം ലോട്ടറി വില്‍പ്പനയ്ക്കായാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാലടിയിലെത്തുന്നത്. ഇവിടെ ഒരു പങ്കാളിക്കൊപ്പം വാടകയ്ക്ക് താമസിക്കുകായിരുന്നു. ഓഗസ്റ്റില്‍ ഇവരെ കാണാനില്ലെന്ന് കാണിച്ച് മകള്‍ കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ മിസ്സിംഗ് കേസ് കാലടി പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. കൊച്ചി പൊന്നുരുത്തി പഞ്ചവടി കോളനിയിലെ പത്മ( 52)ത്തെ (തമിഴ്‌നാട് സ്വദേശിനി)കാണാതാകുന്നത് സെപ്റ്റംബര്‍ 26നാണ്. ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവരെ കാണാതായ കേസില്‍ കടവന്ത്ര പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇരുവരുടെയും മിസ്സിംഗ് കേസ് അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് തിരുവല്ലയിലെത്തിയത്.

പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റാണ് ഇതിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാള്‍ വ്യാജ ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. തിരുവല്ല സ്വദേശിയായ വൈദ്യരെ ആദ്യം പരിചയപ്പെട്ടു. വൈദ്യരോട് പെരുമ്പാവൂര്‍ സ്വദേശിയായ ഒരാളെ(തന്നെത്തന്നെ) പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാള്‍ തന്നെ ഫെയ്‌സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഷിഹാബ് തന്നെയാണ് സ്ത്രീകളെ മറ്റ് കാരണങ്ങള്‍ പറഞ്ഞ് തിരുവല്ലയിലേക്ക് എത്തിച്ചത്. ഇരു സ്ത്രീകളെയും ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്.

 

തിരുമ്മ് ചികിത്സയ്‌ക്കൊപ്പം ആഭിചാരക്രിയകള്‍ ചെയ്യുന്നയാളാണ് ഭഗവന്ത്. ഇയാള്‍ക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. കടവന്ത്ര സ്വദേശി കൊല്ലപ്പെട്ടതായി വ്യക്തമായതിന് പിന്നാലെയാണ് കാലടി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. റോസ്ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്. പിന്നില്‍ പണമിടപാടും സംശയിക്കുന്നുണ്ട്. തല അറുത്ത് കൊന്ന ശേഷം മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി കുഴിച്ചിട്ടിരിക്കുകയാണ്. കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ഭഗവന്തും ഭാര്യ ലീലയും ഷിഹാബും പൊലീസ് കസ്റ്റഡിയിലാണ്.