സ്വകാര്യ ബസ്സിൽ ചർദ്ദിച്ച യുവതിയെ കൊണ്ട് വൃത്തിയാക്കിച്ചു: മനുഷ്യത്വ രഹിതമായ പെരുമാറ്റത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Spread the love

 

കോട്ടയം: സ്വകാര്യ ബസില്‍ ഛര്‍ദ്ദിച്ച യുവതിയെ കൊണ്ടുതന്നെ വൃത്തിയാക്കിപ്പിച്ച പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍. കോട്ടയം ആര്‍.ടി.ഒക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് നിര്‍ദേശം നല്‍കിയത്.

video
play-sharp-fill

 

മേയ് 15 ന് മുണ്ടക്കയത്തു നിന്നും കോട്ടയത്തേക്കു വന്ന സ്വകാര്യബസില്‍ വെച്ചാണു ജീവനക്കാരില്‍ നിന്നു യുവതിക്കു നേരെ മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടായത്. വൈകിട്ട് അഞ്ചേമുക്കാലോടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോഴാണു യുവതി ഛര്‍ദ്ദിച്ചത്. കഞ്ഞിക്കുഴിയില്‍ ഇറങ്ങേണ്ടിയിരുന്ന യുവതിക്ക് ബസ് ഡ്രൈവര്‍ തുണി നല്‍കി അവരെ കൊണ്ടു തന്നെ ഛര്‍ദ്ദി തുടപ്പിക്കുകയായിരുന്നു.

 

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി. നടപടിയെടുത്ത ശേഷം ആര്‍.ടി.ഒ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group