
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഇംപോസിഷന്‍ മാത്രം നല്‍കുന്നത് നല്ല നടപടിയല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അവബോധം വളര്‍ത്തുന്നതിന് ആവശ്യമായ ബോധവല്‍ക്കരണ ക്ലാസുകളാണ് പരിഷ്‌കൃത സമൂഹത്തിന് ആവശ്യമെന്നും കമ്മീഷന്‍ അംഗം വി കെ ബീനാ കുമാരി പറഞ്ഞു. കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാരെ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ ഇംപോസിഷന്‍ എഴുതിച്ച സംഭവം ചൂണ്ടികാട്ടിയാണ് വിമര്‍ശനം.
കുട്ടികള്‍ അടക്കമുള്ള പൗരന്മാരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹന പരിശോധന അത്യാവശ്യമാണെന്ന് കൊച്ചി സിറ്റി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആന്‍ഡ് കമ്മീഷണര്‍ക്ക് നല്‍കിയ ഉത്തരവിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കഴിഞ്ഞ ഫെബ്രുവരി 13 ന് മാത്രം നടത്തിയ വാഹന പരിശോധനയില്‍ പതിനഞ്ച് ഡ്രൈവര്‍മാരാണ് മദ്യപിച്ച് വാഹനം ഓടിച്ച കുറ്റത്തിന് പിടിയിലായതെന്ന് കൊച്ചി സിറ്റി ഐജി കമ്മീഷനെ അറിയിച്ചു. ഇതില്‍ രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍, നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍, ഒന്‍പത് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടിയെടുക്കുന്നതിന് പുറമേയാണ് ഹില്‍പാലസ് എസ്എച്ച്ഒ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നല്‍കിയത്.



