video
play-sharp-fill

Saturday, May 17, 2025
HomeMainമറവൻതുരുത്തിലെ ടോള്‍-പാലാംകടവ് റോഡില്‍ വൻ കുഴികള്‍; ഗതാഗതം ദുരിതത്തിൽ; വെള്ളം നിറഞ്ഞ കുഴിയുടെ ആഴമറിയാതെ കുഴിയില്‍...

മറവൻതുരുത്തിലെ ടോള്‍-പാലാംകടവ് റോഡില്‍ വൻ കുഴികള്‍; ഗതാഗതം ദുരിതത്തിൽ; വെള്ളം നിറഞ്ഞ കുഴിയുടെ ആഴമറിയാതെ കുഴിയില്‍ വീണ് ഇരുചക്രവാഹന യാത്രികര്‍ക്കു പരിക്കേല്‍ക്കുന്നതു പതിവ് കാഴ്ച്ച

Spread the love

സ്വന്തം ലേഖകൻ

മറവൻതുരുത്ത്: ടോള്‍-പാലാംകടവ് റോഡില്‍ വൻഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിനെത്തുടര്‍ന്ന് ഗതാഗതം ദുരിതമാകുന്നു. പഞ്ഞിപ്പാലത്തിനു സമീപം മംഗലശേരി ഭാഗത്തും ഐഎച്ച്‌ഡിപി കോളനി ജംഗ്ഷനിലുമാണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞദിവസം രാത്രി മംഗലശേരി ഭാഗത്ത് റോഡില്‍ രൂപപ്പെട്ട വൻഗര്‍ത്തങ്ങളിലൊന്നില്‍ അകപ്പെട്ട കാറിന്‍റെ റേഡിയേറ്റര്‍ തകര്‍ന്നു തെറിച്ചുപോയി. വെള്ളം നിറഞ്ഞ കുഴിയുടെ ആഴമറിയാതെ കുഴിയില്‍ വീണ് ഇരുചക്രവാഹന യാത്രികര്‍ക്കു പരിക്കേല്‍ക്കുന്നതു പതിവാകുകയാണ്. ഏതാനും മാസങ്ങള്‍ക്കുമുമ്ബ് രണ്ടു തവണ ഇവിടെ കുഴിയടച്ചെങ്കിലും അധികം വൈകാതെ തകര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജപ്പാൻ കുടിവെള്ള പൈപ്പ് ലൈനും ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. പൈപ്പ് പൊട്ടിയും പലതവണ ഇവിടെ റോഡ് തകര്‍ന്നിട്ടുണ്ട്. ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ചതില്‍ അപാകതയുണ്ടെന്നാരോപിച്ചു വിജിലൻസില്‍ കേസുള്ളതിനാല്‍ റോഡ് കുറ്റമറ്റതാക്കാൻ പിഡബ്ല്യുഡിക്കുമാകുന്നില്ല.

റോഡിലെ കുഴികളടച്ച്‌ ഗതാഗതം സുരക്ഷിതമാക്കാൻ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments