കോഴിക്കോട് പേരാമ്പ്രയിൽ വന്‍ തീപിടുത്തം..! ഒരു സൂപ്പർമാർക്കറ്റ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു; തീ പടർന്നത് പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽനിന്ന്

കോഴിക്കോട് പേരാമ്പ്രയിൽ വന്‍ തീപിടുത്തം..! ഒരു സൂപ്പർമാർക്കറ്റ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു; തീ പടർന്നത് പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽനിന്ന്

സ്വന്തം ലേഖകൻ

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ വൻ തീപിടുത്തം. ടൗണിലെ പഞ്ചായത്തിന്റെ മാലിന്യം സംഭരണ കേന്ദ്രത്തിലാണ് രാത്രിയിൽ തീപ്പിടുത്തം ഉണ്ടായത്. പരിസരത്തെ സൂപ്പർമാർക്കറ്റിലേക്കും തീ പടർന്നു.തീപിടുത്തത്തിൽ ഒരു സൂപ്പർ മാർക്കറ്റ് അടക്കം രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു.

രാത്രി 11 മണിയോടെയാണ് സംഭവം. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തില്‍ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. ബാദുഷ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന കെട്ടിടമാണ് അഗ്നിയ്ക്കിരയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീപിടിത്തമുണ്ടായപ്പോള്‍ കെട്ടിടത്തിനകത്ത് ആളുകള്‍ ഇല്ലാതിരുന്നത് വലിയ ദുരന്തമൊഴിവാക്കി. നാട്ടുകാരും പൊലീസും ചേർന്ന് തീ അണയ്ക്കാൻ ശ്രമം ആരംഭിച്ചു.

ഇതിനിടെ പേരാമ്പ്രയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. തുടർന്ന് വടകര, കുറ്റിയാടി എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ യൂണിറ്റുകൾ എത്തി മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ആണ് തീ അണയ്ക്കാനായത്. തീപിടുത്തത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.