play-sharp-fill
‘ഹൃദ്യ’ത്തിന്റെ പൂജ നടന്നു

‘ഹൃദ്യ’ത്തിന്റെ പൂജ നടന്നു

അജയ് തുണ്ടത്തിൽ

കൊച്ചി: ജ്വാലാമുഖി ഫിലിംസ് നിർമ്മിച്ച് നവാഗതനായ കെ സി ബിനു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഹൃദ്യം ‘ എന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരം നാഷണൽ ക്ലബ്ബിലെ മന്നം മെമ്മോറിയൽ ഹാളിൽ നടന്നു. പ്രശസ്ത നടൻ പ്രേം കുമാർ ആയിരുന്നു മുഖ്യാതിഥി.

അദ്ദേഹം തന്നെയാണ് ഭദ്രദീപത്തിന് ആദ്യ തിരി തെളിച്ചതും. വനാതിർത്തിയിലുള്ള ഒറ്റപ്പെട്ട വീട്. അയൽവാസികളുടെ ആധിക്യമില്ലാത്ത ആ വീട്ടിൽ, ക്രിസ്തീയ വിശ്വാസിയും വിധവയുമായ സോഫിയയും ഹിന്ദുമത വിശ്വാസിയായ അമ്മാവൻ ശ്രീധരനും തനിച്ചാണ് താമസം. വൈധവ്യത്തിനു ശേഷം നിറമാർന്ന ജീവിതം ഉപേക്ഷിച്ച സോഫിയയുടെ ഇഷ്ടസ്ഥലം സമീപത്തുള്ള മരക്കുരിശാണ്. പ്രദേശവാസികളുടെ എന്നപോലെ സോഫിയയുടെയും വിശുദ്ധ ദർശനത്തിന്റെ ഒരു സന്ധ്യയിൽ, മാരകമായി മുറിവേറ്റ് നിണമാർന്ന സാംകുമാർ എന്ന യുവാവിനെ മരക്കുരിശിന്റെ പിന്നിൽ നിന്ന് സോഫിയ കണ്ടെത്തുന്നു. അയാൾ ആരായിരുന്നു, എന്താണയാളുടെ ലക്ഷ്യം, ആ ലക്ഷ്യത്തിലേക്കയാൾ എത്തിചേരുമോ, യുവതിയായ സോഫിയയുടെ ജീവിതം പിന്നീട് എങ്ങോട്ട് തിരിയുന്നു? ഇതാണ് കഥാസാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാനർ – ജ്വാലാമുഖി ഫിലിംസ്, രചന, സംവിധാനം – കെ സി ബിനു, ഛായാഗ്രഹണം -ആനന്ദ് കൃഷ്ണ, ഗാനരചന – പൂവ്വച്ചൽ ഖാദർ , സംഗീതം – ബഷീർ നൂഹു, പി ആർ ഓ – അജയ് തുണ്ടത്തിൽ അജിത്ത്, അപർണ പി നായർ, കോട്ടയം നസീർ, കൊച്ചുപ്രേമൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഹൃദ്യത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ഉടൻ ആരംഭിക്കും.