സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുതിയചിത്രം ഹൃദയപൂർവ്വം ഓണം റിലീസിന് ഒരുങ്ങിക്കഴിഞ്ഞു; മോഹൻലാലിനോപ്പം ബേസിൽ ജോസഫും മീര ജാസ്മിനും

Spread the love

സത്യൻ അന്തിക്കാട്  മോഹൻലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന ഹൃദയപൂർവം സിനിമ ഓണം റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം റീജിണല്‍ സെൻസർ ബോർഡ് ‘യു’ സർട്ടിഫിക്കറ്റ് നല്‍കിയ വിവരം മോഹൻലാല്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിന്നു. മോഹൻലാലിനോപ്പം അഭിനേതാക്കളുടെ ലിസ്റ്റില്‍ കാമിയൊ റോളില്‍ മീരാ ജാസ്മിനും ബേസില്‍ ജോസഫും എത്തും. രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, ലേഡീസ് ആന്‍റ് ജെന്‍റില്‍മൻ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരമായ ജോഡികളാണ് മീരാ ജാസ്മിനും മോഹൻലാലും. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ സിനിമയില്‍ സജീവമായിത്തുടങ്ങിയത് സത്യൻ അന്തിക്കാടിന്‍റെ സംവിധാനത്തില്‍ ജയറാം നായകനായ മകള്‍ എന്ന സിനിമയിലൂടെയായിരുന്നു.

മോഹൻലാലിനും സത്യനന്തിക്കാടിനുമൊപ്പം ബേസില്‍ ജോസഫിന്‍റെ ആദ്യ സിനിമയാണ് ഹൃദയപൂർവം. ബേസില്‍ ജോസഫ് സഹനടനായെത്തിയ ടൊവിനോ തോമസ് ചിത്രം, ‘അജയന്‍റെ രണ്ടാം മോഷണം’ മോഹൻലാലിന്‍റെ ശബ്ദ വിവരണത്തോടെയായിരുന്നു തുടങ്ങിയത്. പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നിനൊന്ന് മികച്ച അണിയറപ്രവർത്തകരാണ് ഹൃദയപൂർവം സിനിമയിലുള്ളത്. എമ്ബുരാൻ, തുടരും എന്നീ സിനിമകളുടെ വമ്ബൻ വിജയത്തിനു ശേഷം ഒരു ഫാമിലി ഹിറ്റു സമ്മാനിക്കാൻ ഒരുങ്ങുകയാണ് മോഹൻലാല്‍.

ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്ബാവൂർ നിർമിച്ച്‌ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം ആഗസ്റ്റ് 28നാണ് പ്രദർശനത്തിനെത്തുന്നത്. വർഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു സത്യൻ അന്തിക്കാട്-മോഹൻ ലാല്‍ കോമ്ബോ വരുന്നത്. പുണെയുടെ പശ്ചാത്തലത്തില്‍ സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. അഖില്‍ സത്യന്‍റെ കഥക്ക് ടി.പി. സോനു തിരക്കഥ രചിച്ചിരിക്കുന്നു. മാളവികാ മോഹനും, സംഗീതയുമാണ് ചിത്രത്തിലെ നായികമാർ. സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group