
നിങ്ങളുടെ പേരില്‍ എത്ര സിമ്മുകള്‍ ഉണ്ടെന്നറിയാമോ? ആരെങ്കിലും നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് സിം എടുത്തിട്ടുണ്ടോ? എങ്ങനെ അറിയാം?
ന്യൂഡല്‍ഹി: നിങ്ങളുടെ പേരില്‍ എത്ര സിമ്മുകള്‍ ഉണ്ടെന്നറിയാമോ? ആരെങ്കിലും നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് സിം എടുത്തിട്ടുണ്ടോ? സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വ്യക്തി വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നറിയേണ്ടത് വളരെ പ്രധാനമാണ്.
നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന സിമ്മുകള്‍ ഏതൊക്കെ എന്നറിയേണ്ടത് പ്രധാനമാണ്. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ നിയമങ്ങള്‍ അനുസരിച്ച്, ഒരു വ്യക്തിക്ക് സ്വന്തം ആധാര്‍ ഉപയോഗിച്ച് ഒമ്പത് സിമ്മുകള്‍ എടുക്കാം. ഈ പരിധി കവിഞ്ഞാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. നിങ്ങളുടെ ആധാറില്‍ എത്ര നമ്പറുകള്‍ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് അറിയില്ലെങ്കില്‍, മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ഇത് ഓണ്‍ലൈനായി പരിശോധിക്കം.
ടെലികോം ഓപ്പറേറ്ററുടെ വെബ്സൈറ്റ് വഴി പരിശോധിക്കുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെലികോം ഓപ്പറേറ്ററുടെ (എയര്‍ടെല്‍, ജിയോ, വിഐ, അല്ലെങ്കില്‍ ബിഎസ്എന്‍എല്‍) ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
‘ആധാര്‍ ലിങ്കിങ്’ അല്ലെങ്കില്‍ ‘ വെരിഫൈ നമ്പര്‍ ‘ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക
ആധാര്‍ വിശദാംശങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുക
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു ഒടിപി ലഭിക്കും. നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഇപ്പോള്‍ ആക്ടീവായ നമ്പറുകളുടെ ലിസ്റ്റ് കാണാന്‍ ഒടിപി നല്‍കുക.
മൊബൈല്‍ യുഎസ്എസ്ഡി കോഡ് വഴി പരിശോധിക്കുക
നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ** *121# ** ഡയല്‍ ചെയ്യുക.
ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറുകള്‍ പരിശോധിക്കാന്‍ സ്‌ക്രീനിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
സഞ്ചാര്‍ സാത്തി പോര്‍ട്ടല്‍ ഉപയോഗിച്ച് ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന സിമ്മുകള്‍ പരിശോധിക്കുക
ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ട്രാക്ക് ചെയ്യുന്നതിനായി https://www.sancharsaathi.gov.in പോര്‍ട്ടല്‍ അവതരിപ്പിച്ചു.
സഞ്ചാര്‍ സാത്തി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ‘സിറ്റിസണ്‍ സെന്‍ട്രിക് സര്‍വീസസ്’ ക്ലിക്ക് ചെയ്യുക
‘നിങ്ങളുടെ മൊബൈല്‍ കണക്ഷനുകളെ അറിയുക എന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കുക.
നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കി നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി ഉപയോഗിച്ച് സ്ഥിരീകരിക്കുക.
വെരിഫിക്കേഷന് ശേഷം, നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറുകളുടെ ലിസ്റ്റ് കാണാന്‍ കഴിയും.