
ഗുണ്ടാ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് വെട്ടേറ്റു ; വെട്ടേറ്റത് മകനെ ഉപദ്രവിക്കുന്നത് തടയുന്നതിനിടെ ; അന്വേഷണം ആരംഭിച്ച് പോലീസ്
തൃശൂർ: ഗുണ്ടാ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് വെട്ടേറ്റതായി പരാതി. തിങ്കളാഴ്ച വൈകുന്നേരം നാലരയ്ക്കുണ്ടായ ആക്രമണം ഉണ്ടായത്. സംഭവത്തിൽ താന്ന്യം സ്വദേശിനി ലീലയ്ക്കാണ് വെട്ടേറ്റത്.
ലീലയുടെ വീടിന് സമീപത്തെ വീട്ടിൽ ഒരു സംഘം അക്രമികൾ കയറി ബഹളമുണ്ടാക്കി. ഉച്ചത്തിലുള്ള ശബ്ദം കേട്ട് കാരണമന്വേഷിക്കാൻ ലീലയുടെ മകൻ കയറിച്ചെന്നപ്പോൾ അക്രമി സംഘം ഇയാൾക്കു നേരെ തിരിഞ്ഞു.
മകനെ ഉപദ്രവിക്കുന്നത് തടയുന്നതിനിടെയാണ് ലീലയ്ക്ക് വെട്ടേറ്റത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0