കനത്ത മഴ; പാമ്പാടി വെള്ളൂരിൽ വീടുകൾക്ക് ഇടിമിന്നലേറ്റു ; മിന്നലിൽ വീടിൻ്റെ വയറിംഗ് പൂർണ്ണമായും കത്തി; സിസി ടിവി ക്യാമറ ഉൾപ്പെടെയുള്ള വൈദ്യുതോപകരണങ്ങൾക്ക് നാശനഷ്ടം

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

പാമ്പാടി : പാമ്പാടി വെള്ളൂരിൽ വീടുകൾക്ക് ഇടിമിന്നലേറ്റു ഏഴാംമൈൽ ചെറു ദുർഗ്ഗാ ക്ഷേത്രത്തിന് സമീപം മൈലാടിപ്പടിയിലാണ് വീടുകൾക്ക് മിന്നലേറ്റത് തങ്കച്ചൻ കൊച്ച്ഇട്ടിയേടത്തിൻ്റെ വീടിനും സമീപം ഉള്ള വീടുകൾക്കുമാണ് ഇടിമിന്നലേറ്റത്. ഇന്ന് വൈകിട്ട് 4 മണിയോട് കൂടിയായിരുന്നു അപകടം.

മിന്നലിൽ വീടിൻ്റെ വയറിംഗ് പൂർണ്ണമായും കത്തിയിട്ടുണ്ട്. വീടിനും, വീട്ടിലെ ഉപകരണങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. വീടിന് സാരമായ നാശനഷ്ടം ഉണ്ട് മിന്നലിൽ വീടിൻ്റെ ടൈലുകൾ പൊട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസി ടിവി ക്യാമറ ഉൾപ്പെടെ ഉള്ള വൈദ്യുതോപകരണങ്ങൾ കത്തിനശിച്ചു. വൃക്ഷങ്ങൾക്കും മിന്നലേറ്റിട്ടുണ്ട്. ആളപായമോ മറ്റ് അപകടങ്ങളോ ഇല്ല.