തിരിച്ചടവ് മുടങ്ങിയതോടെ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തി ; ആലപ്പുഴയില്‍ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Spread the love

ആലപ്പുഴ : പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തിയതിന് തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.

ചാരുംമൂട് സ്വദേശി ശശിയാണ് ആത്മഹത്യ ചെയ്തത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ഇയാൾ ഒന്നേകാല്‍ ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു.

എല്ലാ ആഴ്ചയും കൃത്യമായി പണം തിരിച്ചടക്കുന്നുമുണ്ടായിരുന്നു. ഇതിനിടയില്‍ ഒരാഴ്ച മാത്രം അടവ് മുടങ്ങി. ഇതോടെ കഴിഞ്ഞ ദിവസം വൈകുന്നേരം സ്ഥാപനത്തിന്റെ പ്രതിനിധികള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഇതില്‍ അസ്വസ്ഥനായ ശശി മുറിയില്‍ കയറി കതകടയ്ക്കുകയായിരുന്നു. ശേഷമാണ് ആത്മഹത്യ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.