മൺസൂൺ നേരത്തെ എത്തി; വേനൽക്കാല ഗൃഹോപകരണ വിൽപ്പനയിൽ വലിയ ഇടിവ്; 25% വരെ ഇടിവ് സംഭവിച്ചു

Spread the love

തിരുവനന്തപുരം: പൊള്ളുന്ന ചൂടിനെ ചെറുക്കാൻ എസിയും ഫ്രിഡ്ജുമൊന്നുമില്ലാതെ വീടുകളിൽ കഴിയാൻ സാധിക്കാത്തവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ എസി, ഫ്രിജ് അടക്കമുള്ള ഗൃഹോപകരണ വിപണിക്ക് പൊതുവെ സീസണ്‍ ആണ്.

എന്നാൽ, വേനല്‍ക്കാലത്തെ ഡിമാൻഡ് മുൻകൂട്ടി കണ്ട് ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചവർക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ഇന്ത്യയിലുടനീളമുള്ള വേനല്‍ക്കാല ഗൃഹോപകരണ വില്‍പനയെ ഏപ്രില്‍ -മെയ് മാസങ്ങളില്‍ പെയ്ത മഴ മോശമായി ബാധിച്ചു.

ഈ കാലയളവില്‍ വില്‍പനയില്‍ 20 മുതല്‍ 25 ശതമാനം വരെ കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റഫ്രിജറേറ്ററുകള്‍ മാത്രം നോക്കിയാൽ, കഴിഞ്ഞ വര്‍ഷത്തിനെ അപേക്ഷിച്ച് 10 ശതമാനം വില്‍പന കുറവാണ് ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേനല്‍ക്കാലം മുന്നോട്ടുപോകുമ്പോള്‍ വില്‍പനയില്‍ പുരോഗതി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മണ്‍സൂണ്‍ നേരത്തെ എത്തിയത് വിപണിക്ക് തിരിച്ചടിയായി. ആവശ്യക്കാര്‍ കൂടുമെന്ന് കണക്കാക്കി റീട്ടെയ്ലർമാര്‍ അധിക യൂണിറ്റുകള്‍ സ്റ്റോക്ക് ചെയ്തിരുന്നെങ്കിലും അവ പ്രതീക്ഷിച്ചത്ര വില്‍ക്കപ്പെടാത്ത സാഹചര്യമായിരുന്നു ഉള്ളത്.