ജലയാനങ്ങള്‍ നിയമാനുസൃതമായ രേഖകള്‍ ഇല്ലാതെ സര്‍വ്വീസ് നടത്തുവാന്‍ പാടില്ലന്ന് തുറമുഖ ഓഫീസർ:ബോട്ടില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും വിനോദ സഞ്ചാരികള്‍ക്ക് കാണത്തക്കവിധം രേഖപ്പെടുത്തണം.

Spread the love

കോട്ടയം: ക്രിസ്തുമസ്സിനോടനുബന്ധിച്ച് വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ഹൗസ് ബോട്ടുകൾ , ശിക്കാര ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍ എന്നിവ അടക്കമുള്ള എല്ലാ ജലയാനങ്ങളും

video
play-sharp-fill

സാധുവായ സര്‍വ്വേ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വ്വേ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മറ്റ് നിയമാനുസൃതമായ രേഖകള്‍ എന്നിവ ഇല്ലാതെ

സര്‍വ്വീസ് നടത്തുവാന്‍ പാടില്ല എന്ന് രജിസ്റ്ററിംഗ് അതോറിറ്റി കൂടിയായ തുറമുഖ ഓഫീസർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരത്തിലുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നുണ്ടെന്നും, ബോട്ടില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണം

ഇംഗ്ലീഷിലും മലയാളത്തിലും വിനോദ സഞ്ചാരികള്‍ക്ക് കാണത്തക്ക രിതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോട്ടുടമയും ജീവനക്കാരും ഉറപ്പാക്കണമെന്നും നിർദേശിച്ചു.